സത്യത്തിനായുള്ള പോരാട്ടത്തിൽ, ഓരോ വാക്കും ആയുധമായി മാറുന്നു; 'ജെഎസ്കെ' മോഷൻ പോസ്റ്റർ

'ജാനകി v\s സ്റ്റേറ്റ് ഓഫ് കേരള' എന്നാണ് സിനിമയുടെ മുഴുവൻ പേര്.
JSK
ജെഎസ്കെ (JSK)വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

ഏറെ നാളുകള്‍ക്ക് ശേഷം സുരേഷ് ​ഗോപി വക്കീൽ വേഷത്തിൽ എത്തുന്ന ജെഎസ്കെ (JSK)യുടെ മോഷൻ പോസ്റ്റർ പുറത്ത്. ഓരോരുത്തരും ചർച്ച ചെയ്യേണ്ട ചോദ്യശരങ്ങളുയർത്തിക്കൊണ്ട് എത്തിയിരിക്കുന്ന മോഷൻ പോസ്റ്റർ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നിരിക്കുകയാണ്. 'ജാനകി v\s സ്റ്റേറ്റ് ഓഫ് കേരള' എന്നാണ് സിനിമയുടെ മുഴുവൻ പേര്. പ്രവീണ്‍ നാരായണൻ സംവിധാനം ചെയ്യുന്ന സിനിമയുടേതായി നേരത്തെ റിലീസ് ചെയ്ത പോസ്റ്ററുകൾ ഏറെ ശ്രദ്ധനേടിയിരുന്നു. ജൂൺ 20നാണ് ചിത്രം റിലീസിനായി ഒരുങ്ങുന്നത്.

സത്യത്തിനായുള്ള പോരാട്ടത്തിൽ, ഓരോ വാക്കും ഒരു ആയുധമായി മാറുന്നു- എന്ന ക്യാപ്ഷനോടെയാണ് മോഷൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ഏറെ ചർച്ചയായ 'ചിന്താമണി കൊലക്കേസി'ന് ശേഷം ഏറെ നാളുകള്‍ക്ക് ശേഷമാണ് സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തുന്നത്. കോർട്ട് റൂം ഡ്രാമ വിഭാഗത്തില്‍പെടുന്ന ചിത്രത്തിൽ അനുപമ പരമേശ്വരൻ, ശ്രുതി രാമചന്ദ്രൻ, ദിവ്യ പിള്ള എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേശ്, ദിലീപ്, ബാലാജി ശർമ്മ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഒരുമിക്കുന്നുണ്ട്. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്‍റർടെയ്ൻമെന്‍റ്സിന്റെ ബാനറിലെത്തുന്ന ചിത്രം ജെ ഫണീന്ദ്ര കുമാർ ആണ് നിർമിക്കുന്നത്.

ചിത്രത്തിന്‍റെ കോ പ്രൊഡ്യൂസർ: സേതുരാമൻ നായർ കങ്കോൽ, എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: സജിത്ത് കൃഷ്ണ, കിരൺ രാജ്, ഹുമയൂൺ അലി അഹമ്മദ്, ഛായാഗ്രഹണം: രണദിവ, എഡിറ്റിംഗ്: സംജിത്ത് മുഹമ്മദ്, പശ്ചാത്തല സംഗീതം: ജിബ്രാൻ, സംഗീതം: ഗിരീഷ് നാരായണൻ, പ്രൊഡക്ഷൻ കൺട്രോളർ: അമൃത മോഹനൻ, കലാസംവിധാനം: ജയൻ ക്രയോൺ, മേക്കപ്പ്: പ്രദീപ് രംഗൻ, മിക്സ്: അജിത് എ ജോർജ്ജ്, ഗാനരചന: സന്തോഷ് വർമ്മ, ജ്യോതിഷ് കാശി, ഹരിത ഹരിബാബു, കോസ്റ്റ്യൂം: അരുൺ മനോഹർ,

സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, സംഘട്ടനം: മാഫിയ ശശി, ഫീനിക്സ് പ്രഭു, രാജശേഖർ, കോറിയോഗ്രഫി: സജിന മാസ്റ്റർ, ചീഫ് അസോസിയേറ്റ്സ്: രജീഷ് അടൂർ, കെ.ജെ വിനയൻ, ഷഫീർ ഖാൻ, അസോസിയേറ്റ് ഡയറക്ടേഴ്സ്: ബിച്ചു, സവിൻ എസ്.എ, ഹരിപ്രസാദ് കെ, വിഎഫ്എക്സ്: ഐഡന്‍റ് ലാബ്സ്, ഡിഐ: കളർ പ്ലാനറ്റ്, സ്റ്റിൽസ്: ജെഫിൻ ബിജോയ്, മീഡിയ ഡിസൈൻ: ഐഡന്‍റ് ലാബ്സ്, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബ്യൂഷൻ: ഡ്രീം ബിഗ് ഫിലിംസ്, ഓൺലൈൻ പ്രൊമോഷൻ: അനന്ദു സുരേഷ്, ജയകൃഷ്ണൻ ആർ.കെ, പിആർഒ: വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ് എൽഎൽപി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com