
തമിഴ്, മലയാളം സിനിമാ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ടൂറിസ്റ്റ് ഫാമിലി (Tourist Family). പക്കാ ഫാമിലി എന്റർടെയ്നറായാണ് ചിത്രം തിയറ്ററുകളിലെത്തിയത്. മാത്രമല്ല, ചിത്രം ഒരു സർപ്രൈസ് ഹിറ്റായി മാറുകയും ചെയ്തു. അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത ചിത്രം ആഗോളതലത്തിൽ 75 കോടി കളക്ഷനും നേടിയിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്കും എത്തുകയാണ്.
ശശികുമാർ, സിമ്രാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. ജിയോ ഹോട്‍സ്റ്റാറിലൂടെ ജൂണ്‍ രണ്ട് മുതൽ ചിത്രം സ്ട്രീമിങ് തുടങ്ങും. ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് നിയമ വിരുദ്ധമായി കുടിയേറേണ്ടി വരുന്ന ധർമ്മദാസിനും (ശശികുമാർ) കുടുംബത്തിനും നേരിടേണ്ടി വരുന്ന വെല്ലുവിളികളാണ് ടൂറിസ്റ്റ് ഫാമിലിയിൽ പറഞ്ഞു വയ്ക്കുന്നത്.
മിഥുൻ, കമലേഷ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. യോഗി ബാബു, എംഎസ് ഭാസ്‌കർ, രമേശ് തിലക്, ഭഗവതി പെരുമാൾ, ഇളങ്കോ കുമാരവേൽ, ശ്രീജ രവി എന്നിവരും ടൂറിസ്റ്റ് ഫാമിലിയിൽ പ്രധാന വേഷത്തിൽ എത്തിയിട്ടുണ്ട്.
ഷോൺ റോൾഡൻ സംഗീതസംവിധാനം നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അരവിന്ദ് വിശ്വനാഥനും എഡിറ്റിങ് ഭരത് വിക്രമനും നിർവഹിച്ചിരിക്കുന്നു. മില്യൺ ഡോളർ സ്റ്റുഡിയോയും എംആർപി എന്റർടെയ്ൻമെന്റ്സും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ