ഇനി തമ്പാന്റെ 'കാവൽ', സുരേഷ് ​ഗോപി ചിത്രത്തിന്റെ ടീസർ പുറത്ത്

ചിത്രത്തിലെ ഒരു മാസ് രം​ഗമാണ് ടീസറിലൂടെ ആരാധകർക്ക് മുുന്നിലെത്തിയത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

ക്ഷൻ താരമായി വീണ്ടും സുരേഷ് ​ഗോപിയെ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. കാവൽ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. ഇപ്പോൾ ആരാധകരുടെ ആവേശം കൂട്ടിക്കൊണ്ട് ചിത്രത്തിലെ പുതിയ ടീസർ എത്തുകയാണ്. ചിത്രത്തിലെ ഒരു മാസ് രം​ഗമാണ് ടീസറിലൂടെ ആരാധകർക്ക് മുുന്നിലെത്തിയത്.

ആക്ഷൻ കിങ്ങാകാൻ സുരേഷ് ​ഗോപി

നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമ്പാൻ എന്ന കഥാപാത്രമായാണ് സുരേഷ് ​ഗോപി എത്തുന്നത്. ഒരു വലിയ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വേഷമിടുന്ന ആക്ഷൻ ക്രൈം ത്രില്ലറാണ് കാവൽ. ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിക്കുന്നത്.  ചിത്രം ഈ മാസം 25ന് തിയറ്റിലെത്തും.

സുരേഷ് ​ഗോപിക്കൊപ്പം രഞ്ജി പണിക്കറും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂർ, ശങ്കർ രാമകൃഷ്ണൻ,ശ്രീജിത്ത് രവി, രാജേഷ് ശർമ്മ, കിച്ചു ടെല്ലസ്, കണ്ണൻ രാജൻ പി ദേവ് തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നു. ഛായഗ്രഹണം നിഖിൽ എസ് പ്രവീൺ നിർവ്വഹിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com