'അഭിനയിക്കും പാട്ടു പാടും, എന്തു ചെയ്യാനും സാധിക്കുന്നയാൾ'; മോഹൻലാലിന് ആശംസയുമായി സുരേഷ് ​ഗോപി

നേരത്തെ ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചനും ആശംസകളുമായി എത്തിയിരുന്നു.
ബറോസിലെ മോഹൻലാലിന്റെ കഥാപാത്രം, മോഹൻലാലും സുരേഷ് ​ഗോപിയും/ ഫേയ്സ്ബുക്ക്
ബറോസിലെ മോഹൻലാലിന്റെ കഥാപാത്രം, മോഹൻലാലും സുരേഷ് ​ഗോപിയും/ ഫേയ്സ്ബുക്ക്
Updated on: 
1 min read

സംവിധായകനാവാനുള്ള തയാറെടുപ്പിലാണ് നടൻ മോഹൻലാൽ. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന് തുടക്കമായിരിക്കുകയാണ്. ഇതിനോടകം നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. ഇപ്പോൾ ഹിറ്റാകുന്നത് നടൻ സുരേഷ് ​ഗോപിയുടെ വാക്കുകളാണ്. തന്റെ പ്രതിഭയെ അഭിവൃദ്ധിപ്പെടുത്താൻ മോഹൻലാലിന് എന്തു വേണമെങ്കിലും ചെയ്യാനാകുമെന്നാണ് അദ്ദേഹം പറയുന്നത്. 

'അദ്ദേഹത്തിന് അഭിനയിക്കാൻ കഴിയും... പാട്ടു പാടാൻ കഴിയും ... അനായാസമായി ശരീരം ചലിപ്പിക്കാനും കഴിയും... സ്വന്തം പ്രതിഭയെ അഭിവൃദ്ധിപ്പെടുത്താൻ എന്തു ചെയ്യാനും അദ്ദേഹത്തിന് സാധിക്കും. ഇന്ന് സംവിധായകൻ എന്ന നിലയിൽ പുതിയൊരു യാത്ര തുടങ്ങുകയാണ് അദ്ദേഹം. അതിഗംഭീരമായ ഈ പുതിയ തുടക്കത്തിന് എല്ലാ വിജയങ്ങളും പ്രിയപ്പെട്ട ലാലിന് ആശംസിക്കുന്നു. ബാറോസിന്റെ മുഴുവൻ അണിയറപ്രവർത്തകർക്കും പ്രത്യേകമായി ജിജോ പുന്നൂസ്, ആന്റണി പെരുമ്പാവൂർ, സന്തോഷ് ശിവൻ എന്നിവർക്കും എന്റെ സ്നേഹം! '- സുരേഷ് ​ഗോപി. 

നേരത്തെ ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചനും ആശംസകളുമായി എത്തിയിരുന്നു. യുവതാരങ്ങളായ ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ ഉൾപ്പടെയുള്ളവരും സൂപ്പർതാരത്തിന് ആശംസയുമായി എത്തി. മോഹൻലാൽ എന്ന അതുല്യ നടന്റെ നടന വിസ്‌മയങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. മോഹൻലാൽ എന്ന സംവിധായകൻ വെള്ളിത്തിരയിൽ സൃഷ്ടിക്കാൻ പോകുന്ന വിസ്മയങ്ങൾക്കായുള്ള കാത്തിരിപ്പ് ഇന്ന് തുടങ്ങുന്നു. എല്ലാ ആശംസകളും ലാലേട്ടാ- എന്നാണ് ടൊവിനോ കുറിച്ചത്. 

വലിയ താരസാന്നിധ്യത്തിലായിരുന്നു ബറോസിന്റെ പൂജ ചടങ്ങുകൾ നടന്നത്. മമ്മൂട്ടി, പൃഥ്വിരാജ്, പ്രിയദർശൻ, സത്യൻ അന്തിക്കാട് തുടങ്ങിയ വൻ താരനിര തന്നെ ചടങ്ങിൽ പങ്കെടുത്തിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com