'സർവ്വം മായയിലെ നിന്റെ പെർഫോമൻസ് വളരെയധികം ഇഷ്ടപ്പെട്ടു റിയ'; ഡെലൂലുവിന് കത്തയച്ച് സൂര്യയും ജ്യോതികയും

സംഗീത സംവിധായകൻ ജസ്റ്റിൻ വർഗീസിനും ദമ്പതികളുടെ അഭിനന്ദനം ലഭിക്കുകയുണ്ടായി.
Riya Shibu, Suriya, Jyothika
Riya Shibu, Suriya, Jyothikaഇൻസ്റ്റ​ഗ്രാം
Updated on
1 min read

പോയ വർഷം മലയാള സിനിമ അവസാനിച്ചതും ഒരു സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയായിരുന്നു. അഖിൽ സത്യൻ സംവിധാനം ചെയ്ത സർവ്വം മായ ആയിരുന്നു അത്. നിവിൻ പോളിക്കൊപ്പം തന്നെ ചിത്രത്തിലെ നായികയായെത്തിയ റിയ ഷിബുവിനെ കൂടി പ്രേക്ഷകർ നെഞ്ചിലേറ്റി. ഡെലൂലു എന്ന കഥാപാത്രമായാണ് ചിത്രത്തിൽ റിയ എത്തിയത്.

റിയ ഷിബുവിനെ അഭിനന്ദിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് തെന്നിന്ത്യൻ സൂപ്പർ താരങ്ങളായ സൂര്യയും ജ്യോതികയും ഇപ്പോൾ. ചിത്രത്തിലെ റിയയുടെ അഭിനയത്തെ പ്രശംസിച്ച് താരദമ്പതികൾ അയച്ചു നൽകിയ പ്രത്യേക സമ്മാനം സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവച്ചു.

വലിയ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് താരം ഈ സർപ്രൈസ് സമ്മാനത്തെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. സൂര്യയെയും ജ്യോതികയെയും റിയ ടാ​ഗ് ചെയ്തിട്ടുമുണ്ടായിരുന്നു. റിയയെ കൂടാതെ സിനിമയുടെ സംഗീത സംവിധായകൻ ജസ്റ്റിൻ വർഗീസിനും ദമ്പതികളുടെ അഭിനന്ദനം ലഭിക്കുകയുണ്ടായി.

‘‘ശരിക്കും സന്തോഷം കൊണ്ട് എനിക്ക് ആകാശം മുട്ടെ പറക്കാൻ തോന്നുന്നു! സൂര്യ സർ, ജ്യോതിക മാം, ഒത്തിരി നന്ദി. എന്റെ പ്രകടനത്തിലുള്ള അഭിനന്ദനമായി ഈ സമ്മാനം അയച്ചു തരാൻ നിങ്ങൾ കാണിച്ച ആ മനസ്സിനും സമയത്തിനും വലിയ വിലയുണ്ട്. 'സർവം മായ' ടീമിന് മുഴുവനായും ലഭിച്ച അംഗീകാരമായി ഞാൻ ഇത് സ്വീകരിക്കുന്നു.’’- റിയ കുറിച്ചു.

Riya Shibu, Suriya, Jyothika
'ലാലേട്ടനും പെട്ടു... അല്പം വൈകിയിട്ടാണെങ്കിലും ബേസിൽ യൂണിവേഴ്സിലേക്ക് സ്വാ​ഗതം'; 'കൈ കിട്ടാ ക്ലബ്ബി'ലേക്ക് മോഹൻലാലും

വാക്കുകൾക്കതീതമായി നന്ദി. ജ്യോതിക മാമിനും സൂര്യ സാറിനും സ്നേഹത്തിനും പ്രോത്സാഹനത്തിനും നന്ദി. നിങ്ങളുടെ അഭിനന്ദനത്തിന് മുഴുവൻ ടീമും കടപ്പെട്ടിരിക്കുന്നു. - ജസ്റ്റിൻ പ്രഭാകർ കുറിച്ചു. തിയറ്ററിന് പിന്നാലെ സർവ്വം മായ ഒടിടിയിലും വൻ ഹിറ്റായി മാറിയിരുന്നു.

Riya Shibu, Suriya, Jyothika
'ആ പാട്ട് ഒന്നു കൂടി പാടാമോ' എന്ന് അവതാരകൻ, 'അണ്ണാ വിട്ടുറുങ്കെ' എന്ന് മമിത; ഡാൻസ് ചെയ്ത് ആരാധകരെ കയ്യിലെടുത്ത് താരം

പ്രഭേന്ദു എന്ന കഥാപാത്രമായാണ് ചിത്രത്തിൽ നിവിൻ പോളി എത്തിയത്. ചിത്രത്തിലെ നിവിൻ പോളി- അജു വർ​ഗീസ് കോമ്പോയ്ക്കും കയ്യടി ഏറെയായിരുന്നു. വർഷങ്ങൾക്ക് ശേഷം ഈ കോമ്പോ ഒന്നിച്ചെത്തിയതും ആരാധകർ ആഘോഷമാക്കി.

Summary

Cinema News: Suriya and Jyothika compliment Riya Shibu for Sarvam Maya.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com