നടിപ്പിൻ നായകന് ഇന്ന് 50-ാം പിറന്നാൾ; 'യഥാർഥ ജീവിതത്തിലും പ്രചോദനമാകുന്ന മനുഷ്യൻ', 'കറുപ്പ്' പോസ്റ്റർ

ആക്ഷൻ ഡ്രാമയായി ഒരുങ്ങുന്ന കറുപ്പിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണിപ്പോൾ പുറത്തുവന്നിരിക്കുന്നത്.
Suriya
സൂര്യ (Suriya)എക്സ്
Updated on
1 min read

ആരാധകർക്ക് നടിപ്പിൻ നായകനാണ് സൂര്യ. പ്രിയ നായകന്റെ 50-ാം പിറന്നാൾ ആണിന്ന്. സോഷ്യൽ മീഡിയയിലൂടെ സൂര്യയ്ക്ക് ആശംസകൾ നേരുന്നതിന്റെ തിരക്കിലാണ് ആരാധകരും. "റിയൽ ലൈഫ് കൊണ്ട് മറ്റുള്ളവർക്ക് പ്രചോദനം നൽകുന്ന മനുഷ്യൻ", "ഇങ്ങേര് ഇനി തിരിച്ചു വന്നാലും ഇല്ലേലും പുള്ളിയോടുള്ള ഇഷ്ടം ഒന്നും ആർക്കും പോയി പോവൂല്ല"- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ കമന്റുകൾ.

പിറന്നാൾ ദിനത്തിൽ സൂര്യയുടെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്. ആക്ഷൻ ഡ്രാമയായി ഒരുങ്ങുന്ന കറുപ്പിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. മാസ് ലുക്കിലുള്ള സൂര്യയെ ആണ് പോസ്റ്ററിൽ കാണാൻ കഴിയുക. കറുപ്പ് നിറത്തിലെ ഷർട്ടും മുണ്ടും അണിഞ്ഞാണ് സൂര്യ എത്തിയിരിക്കുന്നത്.

Suriya
'ഏത് കാര്യത്തിനും ഏത് സമയത്തും കുടുംബത്തെ പോലെ കരുതാൻ പറ്റുന്ന ആൾ'; ദിലീപിനെക്കുറിച്ച് അനുശ്രീ

കറുപ്പിന്റെ ടീസറും ഇന്ന് പുറത്തുവരും. കൈയിൽ വാൾ പിടിച്ചിരിക്കുന്ന സൂര്യയുടെ മറ്റൊരു പോസ്റ്ററും അണിയറപ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്. ആർജെ ബാലാജി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂര്യ 46 ആണ് സൂര്യയുടേതായി അനൗൺസ് ചെയ്തിരിക്കുന്ന മറ്റൊരു ചിത്രം.

Suriya
'ത്രിവിക്രമന്‍ പിള്ള എന്തെങ്കിലും എഴുതി വച്ചാല്‍ ഇല്ലാതാകുന്നതാണോ വി എസ് ?'

വെങ്കി അൽതൂരി ആണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. മമിത ബൈജു, രവീണ ടണ്ടൻ, രാധിക ശരത് കുമാർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. റെട്രോ ആണ് സൂര്യയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രം പ്രതീക്ഷിച്ച അത്ര വിജയം നേടിയിരുന്നില്ല.

Summary

Happy Birthday Suriya. Suriya’s stylish first look from RJ Balaji's Karuppu.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com