Anusree, Dileep
അനുശ്രീ, ദിലീപ് (Anusree)ഇൻസ്റ്റ​ഗ്രാം

'ഏത് കാര്യത്തിനും ഏത് സമയത്തും കുടുംബത്തെ പോലെ കരുതാൻ പറ്റുന്ന ആൾ'; ദിലീപിനെക്കുറിച്ച് അനുശ്രീ

അന്ന് എനിക്ക് കുറച്ച് ഹെൽത്ത് ഇഷ്യൂസ് ഒക്കെ ഉണ്ടായിട്ടുള്ള സമയമായിരുന്നു.
Published on

മലയാള സിനിമയിലെ യുവനടിമാരിൽ ശ്രദ്ധേയായ നടിയാണ് അനുശ്രീ. നടൻ ദിലീപിനേക്കുറിച്ച് അനുശ്രീ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. ഏത് കാര്യത്തിനും ഏത് സമയത്തും കുടുംബത്തെ പോലെ കരുതാൻ പറ്റുന്ന ആളാണ് ദിലീപ് എന്ന് അനുശ്രീ പറയുന്നു. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് അനുശ്രീ ദിലീപിനെക്കുറിച്ച് സംസാരിച്ചത്.

"ഇത് ഞങ്ങളുടെ പ്രൊഫഷൻ മാത്രമല്ല, ചിലപ്പോൾ ബാക്കിയൊക്കെ ലാൽ ജോസ് സാർ അല്ല, ബാക്കിയൊക്കെ ലാലേട്ടൻ ആണെങ്കിലും മമ്മൂക്ക ആണെങ്കിലും അതൊരു പ്രൊഫഷണൽ സൈഡ് ആയിരിക്കും കൂടുതൽ. പക്ഷേ ദിലീപേട്ടൻ കുടുംബം പോലെയാണ്. എന്തുണ്ടെങ്കിലും അതിനി വിഷമമാണെങ്കിലും എന്തും പറയാനായിട്ട് എനിക്ക് സ്പെയ്സ് തന്നിരിക്കുന്ന ഒരാളാണ്.

ചന്ദ്രേട്ടൻ എവിടെയാ എന്ന സിനിമയാണ് ഞങ്ങൾ ഒന്നിച്ച് ചെയ്തത്. അന്ന് എനിക്ക് കുറച്ച് ഹെൽത്ത് ഇഷ്യൂസ് ഒക്കെ ഉണ്ടായിട്ടുള്ള സമയമായിരുന്നു. ആ സമയത്താണെങ്കിലും ഷൂട്ടിന്റെ സമയത്തൊക്കെ ഒത്തിരി സപ്പോർട്ട് ചെയ്തിട്ടുണ്ട്. ആ സമയത്ത്, ആ ഒരു സ്നേഹമാണ് എന്നെ അദ്ദേഹത്തോട് കൂടുതൽ അടുപ്പിച്ചത്.

പക്ഷേ ഇത്ര വർഷം കഴിഞ്ഞിട്ടും അതങ്ങനെ തന്നെ പോകുന്നുണ്ട്. ദിലീപേട്ടന്റെ മാനേജറും ഡ്രൈവറുമായ അപ്പുണ്ണി ചേട്ടൻ ഞങ്ങളുടെ ബാച്ചിലാണ്. ഞങ്ങൾ കുടജാദ്രിയൊക്കെ പോയിട്ടുണ്ട്. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ പുള്ളിയെ വേണമെങ്കിൽ ഞാൻ ദിലീപേട്ടനെ വിളിക്കും. പ്രൊഫഷണലി ആണെങ്കിലും പേഴ്സണലി ആണെങ്കിലും അല്ലാതെ ഏത് കാര്യത്തിനും ഏത് സമയത്തും എന്റെ കുടുംബത്തെ പോലെ കരുതാൻ പറ്റുന്ന ആളാണ് ദിലീപേട്ടൻ.

Anusree, Dileep
'പോയ് സൊല്ല്, നാ യാര് ന്ന് നിരുപിക്കറ നേരം ഇത്'; സാര്‍പ്പട്ട പരമ്പരൈയിലെ ആ ഐക്കണിക് രം​ഗങ്ങളിലൂടെ

ഒരാളോട് സഹകരിക്കുന്ന കാര്യമാണ് ദിലീപേട്ടനിൽ നിന്നും പഠിക്കാനുള്ളത്. പ്രൊഫഷണൽ സ്പെയ്സ് മാത്രമല്ലാതെ ഒരു പേഴ്സണൽ സ്പെയ്സിലേക്ക് അവരെ കൊണ്ട് വരും. കുറേ ആൾക്കാർക്ക് മുഖംമൂടി ഇമേജുണ്ടെന്ന് പറയാറുണ്ട്. അതൊന്നും ഇല്ലാതെ ഒരാളെ പേഴ്സണൽ സ്പെയ്സിലേക്ക് കൊണ്ട് വന്ന് കരുതൽ കൊടുക്കാൻ പറ്റുന്നത് പുള്ളിയിൽ നിന്ന് കണ്ട് പഠിക്കേണ്ടതാണ്.

Anusree, Dileep
'എനിക്ക് നിന്നെ അടുത്തറിയണം, ഡിന്നറിന് വരൂ'; നിര്‍മാതാവില്‍ നിന്നുണ്ടായ ദുരനുഭവം; വെളിപ്പെടുത്തി കല്‍ക്കി

ഒരുപാട് കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും പുള്ളി അനുഭവിച്ചിട്ടുണ്ട്. അതൊക്കെ ആയിട്ടും ഇപ്പോഴും നിൽക്കുന്നുണ്ടെങ്കിൽ അതിനകത്ത് സത്യമുണ്ടായിരിക്കണം. അത് പുള്ളി ചെയ്ത നല്ല കാര്യങ്ങൾ കൊണ്ടായിരിക്കുമെന്ന് വിശ്വസിക്കുന്നെ"ന്നും അനുശ്രീ പറഞ്ഞു.

Summary

Actress Anusree talks about Dileep.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com