ഇതിലും വലിയൊരു തിരിച്ചുവരവ് ഇല്ല! സൂര്യയുടെ സൂപ്പർ ഹിറ്റ് ചിത്രം 'കറുപ്പ്' ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

മലയാളം, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും സിനിമ ലഭ്യമാകും.
Karuppu
Karuppuഎക്സ്‌
Edited By:
Updated on
1 min read

പത്ത് വർഷങ്ങൾക്ക് ശേഷം നടൻ സൂര്യയുടെ കരിയറിലുണ്ടായ ബ്ലോക്ക് ബസ്റ്റർ ചിത്രമായിരുന്നു 'കറുപ്പ്'. ആർജെ ബാലാജി സംവിധാനം ചെയ്ത ചിത്രമിപ്പോൾ ഒടിടിയിലേക്ക് എത്തുകയാണ്. 300 കോടി രൂപയിലധികം ലോകവ്യാപകമായി കളക്ഷൻ നേടിയ ചിത്രം നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്നതിനിടയിലാണ് ചിത്രം ഒടിടിയിലും റിലീസിനെത്തുന്നത്.

നടൻ ഇന്ദ്രൻസും ചിത്രത്തിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്. ‌‌ജൂൺ 12 ന് ആമസോൺ പ്രൈം വിഡിയോയിലൂടെയാണ് ചിത്രം ഒടിടിയിലെത്തുന്നത്. തമിഴിന് പുറമേ, മലയാളം, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും സിനിമ ലഭ്യമാകും. ചിത്രത്തിലെ ഇന്ദ്രൻസിന്റെ പ്രകടനം സൂര്യയടക്കുമുള്ള അണിയറപ്രവർത്തകരെയും പ്രേക്ഷകരെയും ഒരുപോലെ അത്ഭുതപ്പെടുത്തിയിരുന്നു.

Karuppu
ശ്രീനാഥ് ഭാസിയുടെ 'പൊങ്കാല' ഒടിടിയിലേക്ക്; എവിടെ കാണാം

നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. മാസും ആക്ഷനും ചേർന്ന എന്റർടെയ്‌നറാണ് ചിത്രം. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.

Karuppu
'ആ സമയത്ത് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ല; താല്പര്യമില്ലാഞ്ഞിട്ടും അത്തരം കാര്യങ്ങൾക്ക് നിന്നു കൊടുക്കാറുണ്ട്'

ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് 'കറുപ്പി'ൽ എത്തിയത്. യുവ സംഗീത സംവിധായകൻ സായ് അഭ്യങ്കാറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഡ്രീം വാരിയർ പിക്ചേഴ്സിന്റെ ബാനറിൽ എസ്ആർ പ്രകാശ് ബാബുവും എസ്ആർ പ്രഭുവും ചേർന്നാണ് സിനിമയുടെ നിർമാണം.

Summary

Suriya starrer Karuppu OTT Release date out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com