സ്വന്തം മകനെപ്പോലെ സൂര്യയെ ചേർത്തു പിടിച്ച് വിജയ്‌യുടെ അമ്മ; ചിത്രമേറ്റെടുത്ത് ആരാധകർ

ഒരു സ്വകാര്യ ചടങ്ങിൽ അതിഥികളായി എത്തിയതായിരുന്നു സൂര്യയും ശോഭയും.
Suriya, Shoba Chandrasekhar
Suriya, Shoba Chandrasekharഎക്സ്
Edited By:
Updated on: 
1 min read

സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സീൻ'. നസ്‌ലിൻ ആണ് ചിത്രത്തിൽ സൂര്യയുടെ വില്ലനായെത്തുന്നത്. ആറാം തീയതി ആണ് ചിത്രം റിലീസിനെത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിലാണ് താരങ്ങൾ.

ഇപ്പോഴിതാ സൂര്യയും തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‍‍‌‌യുടെ അമ്മ ശോഭ ചന്ദ്രശേഖറും ഒന്നിച്ചുള്ള ചിത്രമാണ് ആരാധകർ ഏറ്റെടുക്കുന്നത്. വിജയ്‌യുടെ ബന്ധുവും മേക്കപ്പ് ആർട്ടിസ്റ്റുമായ കീർത്തന സുന്ദർ ആണ് ചിത്രം പുറത്തുവിട്ടത്. ഒരു സ്വകാര്യ ചടങ്ങിൽ അതിഥികളായി എത്തിയതായിരുന്നു സൂര്യയും ശോഭയും.

മറ്റൊരു ചിത്രത്തിൽ സൂര്യയ്ക്കും ജ്യോതികയ്ക്കുമൊപ്പം നിൽക്കുന്ന ശോഭയെയും കാണാം. എല്ലാ ചിത്രങ്ങളിലും സൂര്യയെ സ്വന്തം മകനെപ്പോലെ ചേർത്തുപിടിച്ചു നിൽക്കുന്ന ശോഭയെയാണ് കാണാനാകുക. എന്തായാലും ചിത്രം നിമിഷ നേരം കൊണ്ടാണ് തരം​ഗമായി മാറിയത്.

സീനിൽ പൊലീസ് ഉദ്യോ​ഗസ്ഥനായാണ് സൂര്യ എത്തുന്നത്. നസ്രിയ ആണ് ചിത്രത്തിലെ നായിക. നവംബർ ആറിന് രാവിലെ ആറ് മണിയ്ക്കാണ് ചിത്രത്തിന്റെ ആ​ദ്യ പ്രദർശനം.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Suriya, Shoba Chandrasekhar
'കളി കൊള്ളാലോ, അതിനു പറ്റിയ അഡാറ് മച്ചാൻ കയ്യിലുണ്ട്'; അമൽ നീരദ് ചിത്രം 'ബാച്ചിലർ പാർട്ടി Deux' ‌ട്രെയിലർ പുറത്ത്
Suriya, Shoba Chandrasekhar
അമ്മയുടെ പിറന്നാളിന് അപൂർവ ചിത്രവുമായി പൃഥ്വിരാജ്; ആശംസകൾ നേർന്ന് ഇന്ദ്രജിത്തും പൂർണിമയും
Suriya, Shoba Chandrasekhar
നടന്‍ ആയുഷ്മാന്‍ ഖുറാനയ്ക്ക് ഭീഷണി, കോടികള്‍ ആവശ്യപ്പെട്ട് ഭീഷണി സന്ദേശം; ഐടി പ്രൊഫഷണല്‍ കസ്റ്റഡിയില്‍
Summary

Suriya with his friend Vijay's mother.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER