'ഇംഗ്ലീഷ് അറിയില്ലെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്, നിങ്ങള്‍ക്ക് കളിയാക്കാനുള്ള ഫ്രീഡമുണ്ട്'; പരിഹാസങ്ങളോട് സ്വാസിക

ഇംഗ്ലീഷ് മാധ്യമങ്ങളുടെ ചോദ്യത്തിന് ഇംഗ്ലീഷില്‍ തന്നെയാണ് സ്വാസിക മറുപടി നല്‍കിയത്.
Swasika
Swasikaഇന്‍സ്റ്റഗ്രാം
Updated on
1 min read

ഇംഗ്ലീഷിന്റെ പേരില്‍ കളിയാക്കുന്നവര്‍ക്ക് മറുപടി നല്‍കി നടി സ്വാസിക. പശ്ചിമേഷ്യയിലെ പ്രതിസന്ധികള്‍ക്കിടെ കഴിഞ്ഞ ദിവസമാണ് സ്വാസിക അബുദാബിയില്‍ നിന്നും തിരിച്ചെത്തിയത്. അബുദാബിയില്‍ കുടുങ്ങിപ്പോയ സാഹചര്യത്തെക്കുറിച്ച് നാട്ടിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് സ്വാസിക പങ്കുവച്ചിരുന്നു. ഇംഗ്ലീഷ് മാധ്യമങ്ങളുടെ ചോദ്യത്തിന് ഇംഗ്ലീഷില്‍ തന്നെയാണ് സ്വാസിക മറുപടി നല്‍കിയത്.

Swasika
മണിയുടെ ആഗ്രഹം പോലെ മകള്‍ ഡോക്ടറായി; ഓര്‍മ ദിവസത്തില്‍ സന്തോഷ വാര്‍ത്ത പങ്കിട്ട് സഹോദരന്‍

പിന്നാലെ താരത്തിന്റെ ഇംഗ്ലീഷിനെ കളിയാക്കി നിരവധി പേരെത്തി. ഈ കളിയാക്കലുകള്‍ക്ക് മറുപടി നല്‍കുകയാണ് സ്വാസിക. തന്റെ പ്രതികരണ വാര്‍ത്തയുടെ കമന്റ് ബോക്‌സിലാണ് സ്വാസിക മറുപടിയുമായെത്തിയത്. കമന്റുകള്‍ അതിരുവിട്ടതോടെയായിരുന്നു സ്വാസികയുടെ പ്രതികരണം.

Swasika
'ഭാര്യയുടെ വേദനയെ ഇങ്ങനെ അവഗണിക്കരുത്, ഇത് ശരിയല്ല'; വിജയ്ക്കും തൃഷയ്ക്കുമെതിരെ സനം ഷെട്ടി

'ഞാന്‍ ഇംഗ്ലീഷ് അറിയില്ല എന്ന് എല്ലാ ഇന്റര്‍വ്യുവിലും പറയാറുണ്ട്. ഇത് അവര്‍ ഇംഗ്ലീഷ് പറയാന്‍ പറഞ്ഞു, ഞാന്‍ പറഞ്ഞു എനിക്ക് പറ്റുന്നത് പോലെ. പിന്നെ കളിയാക്കാന്‍ ഉള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്ക് ഉണ്ട്. ഞാനത് അംഗീകരിക്കുന്നു' എന്നാണ് സ്വാസികയുടെ പ്രതികരണം. പിന്നിലെ സ്വാസികയെ പിന്തുണച്ചും ആരാധകരെത്തി.

സ്വാസികയുടെ ഇംഗ്ലീഷിനെ കളിയാക്കുന്നത് ശരിയല്ലെന്നും അവര്‍ നന്നായി തന്നെ സംസാരിക്കുന്നുണ്ടെന്നും ആരാധകര്‍ പറയുന്നു. സ്വാസികയ്‌ക്കെതിരായ കമന്റുകള്‍ അനാവശ്യമാണെന്നും താരത്തെ ബോധപൂര്‍വ്വം അവഹേളിക്കാനുള്ള ശ്രമമാണെന്നും ആരാധകര്‍ പറയുന്നു. ഭാഷ ആശയവിനിമയത്തിനുള്ളതാണെന്നും ഗ്രാമര്‍ നോക്കേണ്ടതില്ലെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം വലിയ ആശങ്കയില്ലായിരുന്നില്ലെങ്കിലും മറ്റൊരു രാജ്യത്തു നിന്നും വന്നയാളെന്ന നിലയില്‍ ചെറിയ ഭയം ഉണ്ടായിരുന്നുവെന്നാണ് സ്വാസിക വിഡിയോയില്‍ പറയുന്നത്. ഒറ്റയ്ക്കായിരന്നു അബുദാബിയ്ക്ക് പോയത്. അതായിരുന്നു പേടി തോന്നാന്‍ കാരണം. എന്നാല്‍ ട്രാവല്‍ ഏജന്‍സിയുടെ ഭാഗത്തു നിന്നും വേണ്ട സഹായവും പിന്തുണയും ലഭിച്ചുവെന്നും താരം വിഡിയോയില്‍ പറയുന്നുണ്ട്.

Summary

Swasika gives replies to comments mocking her english. Says she doesn't know the language.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com