'മുരുഗദോസിനെ കാണാന്‍ 1 ലക്ഷം, അമ്മ ഇട്ടിരുന്ന സ്വര്‍ണം ഊരിക്കൊടുത്തു'; പറ്റിക്കപ്പെട്ടെന്ന് വെളിപ്പെടുത്തി സ്വാസിക

ചില ഓഡിഷനുകള്‍ക്ക് പോകുമ്പോള്‍ പേടിയാകും, ഗുണ്ടാത്താവളം പോലെയുണ്ടാകും
Swasika
Swasika
Updated on
2 min read

തമിഴ് സിനിമയില്‍ നിറ സാന്നിധ്യമായി മാറുകയാണ് സ്വാസിക. പോയ വര്‍ഷം പുറത്തിറങ്ങിയ ലബ്ബര്‍ പന്തിലൂടെയാണ് സ്വാസിക തമിഴിലേക്ക് തിരികെ വരുന്നത്. സൂര്യ ചിത്രം കറുപ്പിലും സ്വാസികയുണ്ടായിരുന്നു. മമിത ബൈജു നായികയായെത്തുന്ന പുതിയ ചിത്രത്തിലുമൊരു പ്രധാന വേഷത്തില്‍ സ്വാസികയുണ്ട്.

സ്വാസികയുടെ കരിയര്‍ ആരംഭിക്കുന്നത് തമിഴിലൂടെയാണ്. എന്നാല്‍ തുടക്കത്തില്‍ പരാജയങ്ങളാണ് നേരിടേണ്ടി വന്നത്. തുടര്‍ന്നാണ് മലയാളത്തിലെത്തുന്നത്. സിനിമയില്‍ അവസരം കുറഞ്ഞതോടെ സീരിയലിലെത്തി. ഇതോടെ താരമായി മാറി. പിന്നാലെ വീണ്ടും സിനിമയിലെത്തി. ഈ തിരിച്ചുവരവില്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടി. പിന്നീടാണ് തമിഴിലേക്ക് തിരിച്ചുവരുന്നതും സജീവ സാന്നിധ്യമാകുന്നതും.

കരിയറിന്റെ തുടക്കത്തില്‍ നേരിടേണ്ടി വന്ന ചതികളെക്കുറിച്ച് സംസാരിക്കുകയാണ് സ്വാസിക. എആര്‍ മുരുഗദോസിനെ കാണിക്കാമെന്ന് പറഞ്ഞ് ഒരു ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് സ്വാസിക വെളിപ്പെടുത്തുന്നത്. ജെഎഫ്ഡബ്ല്യു ബിഞ്ചിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍. ആ വാക്കുകളിലേക്ക്:

പതിനാറ്-പതിനേഴ് വയസിലൊക്കെ കാര്യങ്ങള്‍ മനസിലാക്കാനുള്ള പക്വതയുണ്ടാകില്ല. ഞാന്‍ തമിഴില്‍ പങ്കെടുത്ത ആദ്യ ഓഡിഷനില്‍ തന്നെ നായികയായി തെരഞ്ഞെടുക്കപ്പെട്ടു. റിജക്ഷന്‍ നേരിടേണ്ടി വന്നിട്ടില്ല. എല്ലാം നന്നായിട്ടാണല്ലോ പോകുന്നതെന്ന് തോന്നി. സിനിമയും റിലീസായി. പക്ഷെ പടം നന്നായി പോയില്ല. ആരും തിരിച്ചറിയുന്നില്ല. അപ്പോഴാണ് എന്തോ ശരിയല്ലെന്ന് തോന്നുന്നത്. ആ പ്രായത്തിലത് വലിയ വിഷമമുണ്ടാക്കി.

പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചാണ് വരുന്നത്. വീട്ടില്‍ വഴക്കുണ്ടാക്കിയാണ് വരുന്നത്. അച്ഛന് ഇഷ്ടമായിരുന്നില്ല. പത്താം ക്ലാസോടെ നിര്‍ത്തി പോകുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. എങ്ങനെയെങ്കിലും ഡിഗ്രി നേടാനാണ് അദ്ദേഹം പറഞ്ഞത്. അമ്മയാണ് അദ്ദേഹവുമായി വഴക്കിട്ട് ചെന്നൈയ്ക്ക് കൂടെ വരുന്നത്. അതിനാല്‍ എല്ലാം തെറ്റായ തീരുമാനമായിരുന്നുവോ എന്ന് തോന്നി. എല്ലാ ദിവസവും രാത്രി കരയുമായിരുന്നു.

ഒരുപാട് മാനേജര്‍മാര്‍ പറ്റിച്ചിട്ടുണ്ട്. ചില ഓഡിഷനുകള്‍ക്ക് പോകുമ്പോള്‍ പേടിയാകും, ഗുണ്ടാത്താവളം പോലെയുണ്ടാകും. സംവിധായകനും, ഓഡിഷനുമൊന്നും കാണില്ല. പേരറിയുന്ന തമിഴ് സംവിധായകരും കുറവായിരുന്നു. ഒരിക്കല്‍ മുരുഗദോസ് സാറിനെ കാണാം, ലുങ്കുസാമി സാറിനെ കാണാം പക്ഷെ ഒരു ലക്ഷം രൂപ കൊടുക്കണമെന്ന് പറഞ്ഞു. അമ്മ ആഭരണങ്ങളെല്ലാം ഊരിക്കൊടുത്തു. അവിടെ ചെന്നപ്പോള്‍ മുരുഗദോസൊന്നും ഇല്ല. തിരിഞ്ഞു നോക്കിയപ്പോള്‍ ആ മാനജരേയും കാണാനില്ല. ഹോട്ടല്‍ ബില്ല് പോലും കൊടുക്കാതെയാണ് അവര്‍ പോയത്. അതും നമ്മള്‍ അടയ്‌ക്കേണ്ടി വന്നു.

അന്നാണ് ആദ്യമായി അമ്മ വേണ്ട പാറു നമ്മള്‍ക്ക് തിരിച്ചു പോകാമെന്ന് പറഞ്ഞത്. അങ്ങനെ തിരിച്ചുപോയി. അപ്പോഴേക്കും ആദ്യത്തെ രണ്ട് സിനിമകളും പുറത്തിറങ്ങിയിരുന്നു. ഏറെ സങ്കടത്തോടെയാണ് തിരിച്ചു പോയത്. തമിഴ് സെറ്റായില്ലെങ്കിലും മലയാളം സെറ്റാകും, അവിടെപ്പോയി നോക്കാമെന്ന് കരുതിയാണ് പോയത്. എനിക്ക് എന്നും എന്നില്‍ വിശ്വാസമുണ്ടായിരുന്നു. ആത്മവിശ്വാസം നഷ്ടമായിട്ടില്ല. ഒരു ദിവസം പോലും ഞാന്‍ സിനിമയില്‍ വരാതെ തിരിച്ചുപോകില്ലെന്നുറപ്പുണ്ടായിരുന്നു. അമ്മയും അത് വിശ്വസിച്ചിരുന്നു.

Swasika
പ്രഭാസ് സിനിമയുടെ സെറ്റില്‍ പ്രാണിയുടെ കടിയേറ്റു; ഗൗനിക്കാതെ വിമാനയാത്ര, പിന്നാലെ പനിയും ശ്വാസ തടസവും; രാജേഷ് ശര്‍മയുടെ നില ഗുരുതരം
Swasika
2018 ല്‍ ആദ്യ വിവാഹം, നിശബ്ദമായ വേര്‍പിരിയല്‍; രണ്ടാമതും വിവാഹിതയായി സ്വാതി റെഡ്ഡി; വരന്‍ സംവിധായകന്‍
Swasika
30 കോടി പറഞ്ഞ സിനിമ 230 കോടിയിലെത്തി, ഞാനറിയാതെ ബജറ്റ് കൂട്ടി; ആ സിനിമ ഇനി നടക്കില്ലെന്ന് മേജര്‍ രവി
Summary

Swasika reveals being cheated by managers. She lost One lakh for a meeting with AR Murugadose that never took place.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com