'മദ്യപിക്കുന്നത് ഭാര്യയ്ക്ക് പേടിയാണ്; ഹോട്ടൽ മുറിയിലെത്തിയാൽ ഞാനാദ്യം അവളുടെ ഫോട്ടോയെടുത്ത് മുൻപിൽ വയ്ക്കും'

ഞാൻ കള്ള് കുടിക്കില്ല, ഞാൻ വെജിറ്റേറിയൻ ആണ്.
TG Ravi
TG Raviഎക്സ്പ്രസ്
Edited By:
Updated on: 
1 min read

അരവിന്ദന്‍ സംവിധാനം ചെയ്ത 'ഉത്തരായനം' എന്ന സിനിമയിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ ഹൃദയം കവർന്ന നടനാണ് ടി ജി രവി. നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിലും സ്വഭാവ നടനായും അദ്ദേഹം തിളങ്ങി. ഇപ്പോഴിതാ തന്റെ സ്വഭാവരൂപീകരണത്തിൽ തന്റെ ഭാര്യയുടെ പങ്ക് സഹായിച്ചിട്ടുണ്ടെന്നെ പറയുകയാണ് അദ്ദേ​ഹം. ഏടത്തിയമ്മയുടെ അനുജത്തി സുഭദ്രയെ ആണ് ടി ജി രവി വിവാഹം കഴിച്ചത്.

1961ൽ ആദ്യമായി കാണുമ്പോൾ രവിക്ക് പ്രായം പതിനേഴും സുഭദ്രയ്ക്ക് പന്ത്രണ്ടും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹം കഴിച്ചത്. 2011 ൽ കരൾ രോ​ഗത്തെ തുടർന്നായിരുന്നു സുഭദ്ര അന്തരിച്ചത്. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"12 വയസ് മുതലുള്ള ബന്ധമാണ്. അതുകൊണ്ട് ഞാൻ എന്താണെന്ന കാര്യം എന്റെ ഭാര്യയ്ക്ക് അറിയാം. മാത്രമല്ല, എന്റെ സ്വഭാവരൂപീകരണത്തിൽ തന്നെ എന്റെ ഭാര്യയുമായുള്ള ബന്ധം സഹായിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഞാൻ കള്ള് കുടിക്കില്ല, ഞാൻ വെജിറ്റേറിയൻ ആണ്. സിനിമാക്കാരനായതു കൊണ്ട് ഇതൊന്നും സാധാരണ ആൾക്കാരോട് പറഞ്ഞാൽ വിശ്വസിക്കില്ല.

ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന സമയത്ത് അവിടുത്തെ തിരുമേനി എന്നോട് ചോദിച്ചിട്ടുണ്ട്, ഞാനിതൊക്കെ വിശ്വസിക്കണോ എന്ന്. അവരുടെയൊക്കെ പൊതുവിലുള്ള ധാരണ അങ്ങനെയാണല്ലോ. എല്ലാവരും വെള്ളം അടിക്കുന്ന ആൾക്കാരാണ്. എല്ലാവരും സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട ആൾക്കാരാണ് എന്നൊക്കെയാണ് എല്ലാവരുടെയും ധാരണ. ഞാനെവിടെ പോകുമ്പോഴും ഭാര്യയുടെ ഒരു ഫോട്ടോ എന്റെ കയ്യിലുണ്ടാകും.

ബോംബയ്ക്ക് ഒക്കെ ഞാൻ പലപ്പോഴും പോകാറുണ്ട്. കല്യാണത്തിന് മുൻപൊക്കെ പോകുമ്പോൾ റൂമിലെത്തുമ്പോൾ ആദ്യം തന്നെ പെട്ടിയിൽ നിന്ന് ആദ്യം അവളുടെ ഫോട്ടോയെടുത്ത് ഞാൻ മുൻപിൽ വയ്ക്കും. അങ്ങനെയാണ് ദിവസം തുടങ്ങുക. ഭാര്യയ്ക്ക് വെള്ളമടി എന്ന് പറയുന്നത് ഭയങ്കര പേടിയാണ്.

പ്രത്യേകിച്ചും ഞങ്ങളുടെ പ്രണയകാലത്ത്. പ്രണയിക്കുന്ന കുട്ടിക്ക് ഇഷ്ടമില്ലാത്ത സം​ഗതി നമ്മൾ ചെയ്യില്ല. കല്യാണം കഴിഞ്ഞിട്ട് കുറച്ചൊക്കെ കഴിഞ്ഞ് ചെയ്യുമായിരിക്കും. പക്ഷേ ആ സമയത്ത്, അ‍ഞ്ച് വയസിന്റെ വ്യത്യാസമുണ്ടല്ലോ. എഞ്ചിനീയറങ്ങ് കോളജും അവിടുത്തെ ബന്ധങ്ങളും കൂട്ടുകാരുമൊക്കെ ഉണ്ടല്ലോ.

അതിൽ നല്ലൊരു ബന്ധം വന്നതു കൊണ്ട് ഇതൊരു ആവശ്യമായിട്ട് എനിക്ക് തോന്നിയിട്ടില്ല. അങ്ങനെയാണ് ഇതിനകത്ത് നിന്ന് ഞാൻ മാറി നിൽക്കേണ്ടി വന്നത്".- ടി ജി രവി പറഞ്ഞു.

TG Ravi
"ബാംഗ്ലൂർ ഡെയ്‌സ്' കണ്ടപ്പോൾ തോന്നിയ ആരാധന'; ഫഹദിനോടുള്ള ഇഷ്ടത്തെക്കുറിച്ച് ജൂനിയർ എൻടിആർ
TG Ravi
'കുറി വരച്ചാലും കുരിശ് വരച്ചാലും കുമ്പിട്ട് നിസ്കരിച്ചാലും കാണുന്നത് ദൈവം'; മമ്മൂട്ടിക്കെതിരായ വിദ്വേഷ കമന്റിൽ ഹരിശ്രീ യൂസഫ്
TG Ravi
'അവന്‍ വയലന്റ് ആകുമോ?'; എഡിഎച്ച്ഡി തുറന്നു പറഞ്ഞ ശേഷം നസ്രിയയോട് ബന്ധുക്കള്‍ ചോദിച്ചത്; ഫഹദ് ഫാസില്‍ പറയുന്നു
Summary

T G Ravi remembers his wife Subhadra.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com