ചുരുണ്ട മുടിയുള്ളവര്‍ ചീത്ത പെണ്‍കുട്ടികള്‍, നായികയാക്കാന്‍ പറ്റില്ലെന്ന് പലരും പറഞ്ഞു; ഞാനും എന്റെ മുടിയെ വെറുത്തു: താപ്‌സി പന്നു

'ഏറെക്കാലം എല്ലാ സംവിധായകരും എന്റെ മുടി നേരെയാക്കാന്‍ ആഗ്രഹിച്ചിരുന്നു
Taapsee Pannu
Taapsee Pannuഇന്‍സ്റ്റഗ്രാം
Updated on
1 min read

ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങളിലൂടെ മാത്രമല്ല ജീവിതത്തിലെ നിലപാടുകളിലൂടേയും താപ്‌സി പന്നു വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. സിനിമാ മേഖലയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന പല ദുരനുഭവങ്ങളും താപ്‌സി പന്നു തുറന്നു പറഞ്ഞിട്ടുണ്ട്. തന്റെ ചുരുണ്ട മുടി കാരണം നഷ്ടപ്പെട്ട അവസരങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് താപ്‌സി പന്നു. തന്നോട് മുടി സ്‌ട്രെയ്റ്റ് ചെയ്യാന്‍ പലരും പറഞ്ഞിട്ടുണ്ടെന്നാണ് താപ്‌സി പന്നു പറയുന്നത്.

Taapsee Pannu
'അച്ഛന്‍ എന്നെ കെട്ടിപ്പിടിച്ചിട്ടുള്ള സന്ദര്‍ഭങ്ങളൊക്കെ ഞാന്‍ ഓര്‍ത്തുവയ്ക്കാറുണ്ട്'; വിങ്ങലായി വിനീതിന്റെ വാക്കുകള്‍

''ഏറെക്കാലം എല്ലാ സംവിധായകരും എന്റെ മുടി നേരെയാക്കാന്‍ ആഗ്രഹിച്ചിരുന്നു. കാരണം നീളന്‍ മുടിയാണ് സെക്‌സിയെന്നാണ് അവര്‍ വിശ്വസിച്ചിരുന്നത്. റിബലായ കഥാപാത്രങ്ങള്‍ക്കും ചീത്ത പെണ്‍കുട്ടികള്‍ക്കുമാണ് ചുരുണ്ട മുടിയുണ്ടാവുക എന്നാണ് അവര്‍ കരുതിയത്. സംവിധായകന്‍ പറഞ്ഞതൊക്കെ ഞാനും സമ്മതിച്ചു. പതിയെ എന്റെ മുടിയെ പരിചരിക്കാന്‍ ഞാന്‍ പഠിച്ചു. മുടി തിരിച്ച് എന്നേയും സ്‌നേഹിച്ചു. പതിയെ പല സംവിധായകരും ഈ മുടി ഒരു അനുഗ്രഹമാണെന്ന് തിരിച്ചറിഞ്ഞു. ഇപ്പോള്‍ എല്ലാ സംവിധായകരും പറയുന്നത് ചുരുണ്ട മുടി തന്നെ മതിയെന്നാണ്'' താപ്‌സി പറയുന്നു.

Taapsee Pannu
'കാമുകി ആരെന്ന് പോലും ചോദിക്കാതെ അച്ഛന്‍ കല്യാണം നടത്തിത്തന്നു; അവളുടെ വീട്ടില്‍ പോയി സംസാരിച്ചതും അച്ഛന്‍'; ധ്യാന്‍ പറഞ്ഞത്

''വര്‍ഷങ്ങളോളം എന്നേയും എന്റെ മുടിയേയും അംഗീകരിക്കുന്ന ബ്രാന്റുകളെയാണ് ഞാന്‍ നോക്കി നടന്നത്. പക്ഷെ എല്ലായിപ്പോഴും നിരാശപ്പെട്ടു. എന്നെ തേടി വന്ന ബ്രാന്റുകള്‍ക്കൊക്കെ എന്നെ മതിയായിരുന്നു, എന്റെ മുടിയെ വേണ്ടായിരുന്നു'' എന്നും താരം പറയുന്നുണ്ട്.

''അവര്‍ എന്റെ മുടി നേരെയാക്കണമെന്ന് പറഞ്ഞു. കാരണം ഇന്ത്യയില്‍ സുന്ദരമായ മുടിയെന്നാല്‍ നീളന്‍ മുടി എന്നായിരുന്നു അവര്‍ കരുതിയിരുന്നത്. അത് പലപ്പോഴും എന്നെ വേദനിപ്പിച്ചു. വളരെ ചുരുക്കം ചിലര്‍ മാത്രമേ ചുരുണ്ട മുടിയ്ക്കായി പ്രൊഡക്ടുകള്‍ ഉണ്ടാക്കിയിരുന്നുള്ളൂ'' എന്നും താരം പറയുന്നു. താനും ഒരു ഘട്ടത്തില്‍ ചുരുണ്ട മുടിയെ വെറുത്തിരുന്നുവെന്നാണ് താപ്‌സി പറയുന്നത്.

Summary

Taapsee Pannu reveals she lost many opportunities because of her curly hair.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com