മകൻ തൈമൂറിന്റെ പിറന്നാൾ ദിനത്തിൽ മനോഹരമായ കുറിപ്പുമായി കരീന കപൂർ. ഇന്ന് തൈമൂറിന് നാല് വയസ് തികയുകയാണ്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് കരീന മകന് പിറന്നാൾ ആശംസകൾ നേർന്നത്. മകന്റെ കുസൃതിയും കളിയും ഉൾപ്പെടുത്തിക്കൊണ്ടുള്ള താരത്തിന്റെ വാക്കുകൾ ആരാധകരുടെ മനം കവരുകയാണ്.
പശുവിന് തീറ്റകൊടുക്കുന്നതിനുവേണ്ടി വൈക്കോൽ കെട്ട് കൊണ്ടുവരുന്നതിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്. അവൻ ആഗ്രഹിക്കുന്ന കാര്യങ്ങൾക്ക് വേണ്ടി എത്ര കഠിനാധ്വാനം ചെയ്യാനും തയാറാണെന്നാണ് കരീന പറയുന്നത്. കഠിനാധ്വാനം ചെയ്യുന്നതിനൊപ്പംമഞ്ഞ് രുചിച്ചും പൂക്കൾ മറിച്ചും മരം കയറിയും ജീവിതം ആഘോഷമാക്കമെന്നും താരം പറയുന്നു. സ്വ പ്നങ്ങളെ പിന്തുടർന്ന് സന്തോഷത്തോടെ ജീവിക്കണം. അമ്മയേക്കാൾ കൂടുതൽ മറ്റാർക്കും നിന്നെ സ്നേഹിക്കാനാവില്ലെന്നും കരീന കുറിച്ചു. തൈമൂറിന്റെ ചെറുപ്പം മുതലുള്ള നിരവധി ഫോട്ടോകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിഡിയോയും കരീന പങ്കുവെച്ചിട്ടുണ്ട്.
കരീനയുടെ കുറിപ്പ്
എന്റെ കുഞ്ഞ്, നീ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾക്ക് വേണ്ടിയുള്ള നിന്റെ കഠിനാധ്വാനവും ശ്രദ്ധയും ആത്മസമർപ്പണവും എന്നെ സന്തോഷിപ്പിക്കുന്നു. ഇപ്പോൾ നീ വൈക്കോൽ കെട്ട് എടുത്തു കൊണ്ടുപോയി പശുവിനെ തീറ്റിക്കുന്നതുപോലെ. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ കഠിനാധ്വാനിയായ മകനെ. എന്നാൽ അതിനൊപ്പം മഞ്ഞ് രുചിക്കാനും, പൂക്കൾ പറിക്കാനും, ചാടിക്കളിക്കാനും, മരം കയറാനും നിന്റെ കേക്ക് മുഴുവൻ കഴിക്കാനും മറക്കരുത്. നിന്റെ സ്വപ്നങ്ങളെ പിന്തുടരൂ, എപ്പോഴും തല ഉയർത്തി തന്നെ നടക്കൂ. എല്ലാത്തിനും മുകളിലായി നിന്നെ ചിരിപ്പിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ ചെയ്യൂ. ഒരാൾക്കും ഒരിക്കലും അമ്മയേക്കാൾ കൂടുതൽ സ്നേഹിക്കാനാവില്ല. ഹാപ്പി ബർത്ത്ഡേ മകനേ, എന്റെ ടിം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates