

ചുരുങ്ങിയ കാലം കൊണ്ട് സിനിമാലോകത്ത് തന്റേതായ സ്ഥാനം നേടിയ സംവിധായകനാണ് ലോകേഷ് കനകരാജ്. ലോകേഷിന്റെ സിനിമകൾ എന്നും ആരാധക പ്രീതി നേടാറുമുണ്ട്. സോഷ്യൽ മീഡിയയിൽ എന്നും ലോകേഷും ചിത്രങ്ങളും കഥാപാത്രങ്ങളും ചർച്ചയാകാറുണ്ട്. എന്നാൽ ലോകേഷ് സിനിമകളിൽ സ്ത്രീ കഥാപാത്രങ്ങൾ വളരെ കുറവാണെന്നും അവരെ വേണ്ട വിധത്തിൽ ഉപയോഗിക്കുന്നില്ലെന്നുള്ള പഴികളും ഒരിടയ്ക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. വിമർശനങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് ലോകേഷ്.
തന്റെ സിനിമയിൽ പ്രാധാന്യം അനുസരിച്ച് മാത്രമേ സ്ത്രീ കഥാപാത്രം ഉൾകൊള്ളിക്കൂ എന്നാണ് ലോകേഷ് വ്യക്തമാക്കിയത്. ഇപ്പോഴിതാ തന്റെ യൂണിവേഴ്സിൽ സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യം നൽകുന്ന ഒരു കഥ ഉണ്ടാകുമെന്നും കൈതി 2 വിൽ അപ്ഡേറ്റ് നൽകുമെന്നും ലോകേഷ് പറഞ്ഞു.
വിക്രം സിനിമയിലെ എജന്റ് റ്റീനയെ പോലെ എൽ സി യുവിൽ ഒരു ഫീമെയിൽ സൂപ്പർ ഹീറോ പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിനാണ് ലോകേഷിന്റെ മറുപടി. 'ഞാൻ സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യം കൊടുക്കുന്ന തരത്തിൽ ഒരു കഥ എഴുതുന്നുണ്ട്. എൽ സി യു യൂണിവേഴ്സിലെ പുതിയ കഥാപാത്രമായിരിക്കും അത്. മൂന്ന് നാല് കഥാപാത്രങ്ങൾ ഉണ്ടാകും. കൈതി 2 വിൽ ഈ കഥാപാത്രങ്ങളെക്കുറിച്ച് അപ്ഡേറ്റ് ലഭിക്കും,'ലോകേഷ് പറഞ്ഞു.ഒരു ഓൺലൈൻ നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ലോകേഷ് സംവിധാനത്തിൽ റിലീസിനൊരുങ്ങണത് കൂലിയാണ്. രജനി കാന്ത് ആണ് ചിത്രത്തിൽ നായകൻ. ആഗസ്റ്റ് 14 ന് സിനിമ ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates