

ഹൃത്വിക് റോഷൻ ജൂനിയർ എൻടിആർ തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന വാർ2 ന്റെ ട്രെയിലര്‍ പുറത്ത്. നിമിഷം നേരംകൊണ്ട് തന്നെ ട്രെയിലർ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. അയൻ മുഖർജി ഒരുക്കുന്ന സ്പൈ ആക്ഷൻ ചിത്രമാണ് വാർ 2 .ബോളിവുഡിലെ ഹിറ്റ് സിനിമാറ്റിക് യൂണിവേഴ്‌സ് ആയ യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സിലെ ഏറ്റവും പുതിയ ചിത്രമാണ് ഇത്.
രണ്ട് മിനുറ്റ് മുപ്പത്തിയഞ്ച് സെക്കന്റ് നീണ്ടു നിൽക്കുന്ന ട്രെയ്ലറിൽ ആക്ഷനും പ്രണയവും പകയും എല്ലാം നിറഞ്ഞ് നിൽക്കുന്നു. രണ്ട് സൈന്യകർ തമ്മിലുള്ള പോരാട്ടമാണ് സിനിമ പറയുന്നതെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. കിയാര അദ്വാനിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിൽ കിയാര ആക്ഷൻ കഥാപാത്രമായാണ് എത്തുന്നത്. കിയാരയുടെ കരിയറിലെ വ്യത്യസ്ത കഥാപാത്രമാണിത്. ഹൃത്വിക് റോഷനും ജൂനിയർ എൻടിആറും നേർക്കുനേർ എത്തുന്ന സീനുകളിൽ തിയേറ്ററിൽ വമ്പൻ കയ്യടികൾ മുഴങ്ങും എന്നാണ് ആരാധകർ പറയുന്നത്.
മുഴുനീള ആക്ഷൻ ചിത്രമാണ് വാർ 2. ഇതിന് പുറമേ ഹൃത്വിക് റോഷന്റെ തിരിച്ചുവരവായാണ് ആരാധകർ വാർ 2വിനെ കാണുന്നത്. ജൂനിയർ എൻടിആറിന്റെ ബോളിവുഡ് എൻട്രി കൂടിയാണ് വാർ 2. പഠാൻ ഒരുക്കിയ സിദ്ധാർഥ് ആനന്ദിന്റെ സംവിധാനത്തിൽ എത്തിയ 'വാർ', 2019ലെ ഏറ്റവും വലിയ കലക്‌ഷൻ നേടിയ ചിത്രം കൂടിയായിരുന്നു. മേജർ കബീർ എന്ന 'റോ ഏജന്റ്' ആയിരുന്നു ചിത്രത്തിൽ ഹൃത്വിക്.
ആഗസ്റ്റ് 14 ന് വാർ 2 ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. മേജർ കബീർ ധലിവാൾ എന്ന റോ ഏജന്റിനെയാണ് ചിത്രത്തിൽ ഹൃതിക് റോഷൻ അവതരിപ്പിക്കുന്നത്. യഷ് രാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് 'വാർ 2' നിർമിക്കുന്നത്. ജൂനിയർ എൻടിആറിന്റെ ആദ്യ ബോളിവുഡ് ചിത്രമാണിത്. സ്പൈ യൂണിവേഴ്സിലെ ആറാമത്തെ ചിത്രമാണ് 'വാർ 2'. 'ബ്രഹ്മാസ്ത്ര' എന്ന ചിത്രത്തിന് ശേഷം അയൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates