

തിയറ്ററിലും ഒടിടിയിലും ഒരുപോലെ ഹിറ്റായ സിനിമയാണ് 'സർവ്വം മായ'. നിവിൻ - അജു കോമ്പോയും ഡെലൂലു ആയെത്തിയ റിയ ഷിബുവിന്റെ പെർഫോമൻസുമെല്ലാം സോഷ്യൽ മീഡിയയുടെ മനം കവർന്നു. കഴിഞ്ഞ ദിവസം ചിത്രത്തിലെ റിയയുടെ പ്രകടനം ഇഷ്ടപ്പെട്ടതിനെ തുടർന്ന് തമിഴ് സൂപ്പർ താരങ്ങളായ സൂര്യയും ജ്യോതികയും നടിയ്ക്ക് ഒരു ഗിഫ്റ്റ് ഹാംപർ അയച്ചിരുന്നു.
ഇരുവരും അഭിനന്ദിച്ച കാര്യം റിയ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ഇപ്പോഴിതാ സർവ്വം മായയിൽ നായകനായെത്തി നിവിൻ പോളിയെ തേടിയും സൂര്യയുടെയും ജ്യോതികയുടെയും ഗിഫ്റ്റ് ഹാംപർ എത്തിയിരിക്കുകയാണ്. സൂര്യയും ജ്യോതികയും തനിക്കയച്ച ഗിഫ്റ്റിനെക്കുറിച്ച് നിവിൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. സർവ്വം മായയിലെ നിവിൻ അവതരിപ്പിച്ച പ്രഭേന്ദു എന്ന കഥാപാത്രത്തിന്റെ ഫോട്ടോയും ഗിഫ്റ്റ് ഹാംപറിലുണ്ട്.
സർവ്വം മായയുടെ വിജയത്തിൽ നിവിൻ പോളിക്ക് അഭിനന്ദനം അറിയിച്ചു കൊണ്ടാണ് കത്ത് ആരംഭിക്കുന്നത്. നിവിന്റെ പ്രകടനം വളരെ സ്പെഷ്യലാണെന്നും അനായാസമായാണ് കഥാപാത്രത്തെ അവതരിപ്പിച്ചതെന്നും കത്തിൽ പറയുന്നു. ആദ്യാവസാനം വരെ ചിത്രം വളരെ എൻഗേജിങ് ആയിരുന്നുവെന്നും ചിത്രത്തിന് ലഭിക്കുന്ന സ്നേഹത്തിൽ ഒരുപാട് സന്തോഷമുണ്ടെന്നും താരദമ്പതികൾ കത്തിൽ കുറിച്ചിട്ടുണ്ട്.
മുന്നോട്ടുള്ള യാത്രയിൽ ഇങ്ങനെ ഓർത്തിരിക്കാനുള്ള ഒരുപാട് കഥാപാത്രങ്ങൾ ലഭിക്കട്ടെ എന്ന് പറഞ്ഞു കൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്. "നിങ്ങളുടെ രണ്ടു പേരുടെയും സ്നേഹ നിർഭരമായ പെരുമാറ്റത്തിന് വളരെ നന്ദി..."- എന്നാണ് ചിത്രത്തിനൊപ്പം നിവിൻ കുറിച്ചിരിക്കുന്നത്. റിയ ഷിബുവിനൊപ്പം ചിത്രത്തിന്റെ സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകരനും സൂര്യയും ജ്യോതികയും കത്തയിച്ചിരുന്നു.
പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന് ശേഷം അഖിൽ സത്യൻ സംവിധാനം ചെയ്ത ചിത്രമാണ് സർവ്വം മായ. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പ്രതിഛായ, ഗിരീഷ് എഡിയുടെ ബത്‌ലഹേം കുടുംബ യൂണിറ്റ് തുടങ്ങി ഒട്ടനവധി ചിത്രങ്ങളാണ് നിവിന്റേതായി ഇനി പുറത്തുവരാനുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates