പ്രണയം നിറയ്ക്കാൻ റാമും ജാനുവും വീണ്ടും വരുന്നു, 96 രണ്ടാം ഭാ​ഗം ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ

ആദ്യ സിനിമ സംവിധാനം ചെയ്ത സി. പ്രേം കുമാർ തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുക
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്
Updated on: 
1 min read

തെന്നിന്ത്യൻ സിനിമാപ്രേമികളെ ഒന്നടങ്കം പ്രണയത്തിൽ മൂടിയ ചിത്രമാണ് 96. വിജയ് സേതുപതിയും തൃഷയും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രത്തിന്റെ രണ്ടാം ഭാ​ഗം വരുന്നതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. തമിഴ് പിആർഓ ആയ ക്രിസ്റ്റഫർ കനകരാജ് ആണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. 

തിരക്കഥയ്ക്ക് സേതുപതി യെസ് മൂളി

ആദ്യ സിനിമ സംവിധാനം ചെയ്ത സി. പ്രേം കുമാർ തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുക. തിരക്കഥയ്ക്ക് വിജയ് സേതുപതി സമ്മതം മൂളിയെന്നും റിപ്പോർട്ടിൽ പറയുന്നത്. പ്രണയവും പ്രണയ നഷ്ടവും പറഞ്ഞ ചിത്രം തമിഴ്നാട്ടിലെ പോലെ കേരളത്തിലും തരം​ഗം സൃഷ്ടിച്ചിരുന്നു. സ്കൂൾ കാലഘട്ടത്തെ കമിതാക്കൾ 22 വർഷങ്ങൾക്കു ശേഷം സ്കൂൾ റീ യൂണിയനിൽ കണ്ടുമുട്ടും അവരൊന്നിച്ചുള്ള നിമിഷങ്ങളുമാണ് 96ൽ പറഞ്ഞത്. 

റാമിന്റേയും ജാനുവിന്റേയും പ്രണയം

രാമചന്ദ്രൻ എന്ന റാമായാണ് വിജയ് സേതുപതി എത്തിയത്. പ്രണയനഷ്ടവും പേറി ഏകനായി ജീവിക്കുന്ന ട്രാഫൽ‍ ഫോട്ടോ​ഗ്രാഫറായുള്ള സേതുപതിയുടെ പ്രകടനം മികച്ച കയ്യടി നേടിയിരുന്നു. അതുപോലെ ജാനുവെന്ന തൃഷയുടെ കഥാപാത്രവും പ്രേക്ഷക ഹൃദയം കവർന്നു. ഇരുവരുടെയും കെമിസ്ട്രിയ്ക്കൊപ്പം തന്നെ ഗോവിന്ദ് വസന്തയുടെ മനോഹരമായ ഗാനങ്ങളും ചിത്രത്തിന് കരുത്തായി. ചിത്രം സൂപ്പർഹിറ്റായതാടെ മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്തിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER