നടി ​ഗായത്രി വാഹനാപകടത്തിൽ മരിച്ചു, കാറിനടിയിൽപ്പെട്ട് വഴിയാത്രികയ്ക്കും ദാരുണാന്ത്യം 

വഴിയാത്രക്കാരിയായിരുന്ന ഒരു യുവതിയുടെ മുകളിലേക്കാണ് കാര്‍ മറിഞ്ഞത്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ഹൈദരാബാദ്; തെലുങ്ക് നടി ഗായത്രി വാഹനാപകടത്തില്‍ മരിച്ചു. 26 വയസായിരുന്നു. വെള്ളിയാഴ്ച രാത്രി ഗച്ചിബൗലിയില്‍ വച്ച് ​ഗായത്രി സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. ഹോളി ആഘോഷത്തിന് ശേഷം സുഹൃത്ത് റാത്തോഡിനൊപ്പം വീട്ടിലേക്ക് കാറില്‍ പോകവെയായിരുന്നു അപകടം. 

കാർ മറിഞ്ഞത് വഴിയാത്രക്കാരിയുടെ മുകളിലേക്ക്

റോത്താഡായിരുന്നു വാഹനം ഓടിച്ചിരുന്നത്. വഴിയാത്രക്കാരിയായിരുന്ന ഒരു യുവതിയുടെ മുകളിലേക്കാണ് കാര്‍ മറിഞ്ഞത്. മൂവരെയും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവര്‍ ആശുപത്രിയിലെത്തിച്ചു. എന്നാൽ ​ഗായത്രിയും 38 കാരിയായ വഴിയാത്രക്കാരിയും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ റാത്തോഡും മരിച്ചു. 

ഡോളി ഡിക്രൂസ് എന്ന ​ഗായത്രി തന്റെ യൂട്യൂബ് ചാനലിലൂടെയും ഇൻസ്റ്റ​ഗ്രാമിലൂടേയുമാണ് പ്രശസ്തിയിൽ എത്തുന്നത്. സോഷ്യൽ മീഡിയ സെലിബ്രിറ്റി ആയതിന് പിന്നാലെയാണ് വെബ് സീരീസായ  മാഡം സാര്‍ മാഡം ആന്‍തേയിൽ അഭിനയിക്കാനുള്ള അവസരം ലഭിക്കുന്നത്. ഇതു കൂടാതെ നിരവധി ഷോർട്ട് ഫിലിമിലും താരം അഭിനയിച്ചിട്ടുണ്ട്. ​ഗായത്രിയുടെ അപ്രതീക്ഷിത വിയോ​ഗം സോഷ്യൽ മീഡിയയേയും തെലുങ്ക് സിനിമയിലുള്ളവരേയും ഞെട്ടിച്ചിരിക്കുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
Anoop Menon
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com