നാലു വര്‍ഷം വിവാഹം മറച്ചുവെച്ചു, തുറന്നു പറഞ്ഞ് താരദമ്പതികള്‍ 

അര്‍ച്ചന നടിയായതിനാല്‍ പര്‍മീതിന്റെ മാതാപിതാക്കള്‍ വിവാഹത്തിന് സമ്മതമായിരുന്നില്ല
നാലു വര്‍ഷം വിവാഹം മറച്ചുവെച്ചു, തുറന്നു പറഞ്ഞ് താരദമ്പതികള്‍ 
Updated on
1 min read

വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നാലു വര്‍ഷത്തോളം വിവാഹിതരായെന്ന വിവരം മറച്ചുവെച്ചുവെന്ന് നടി അര്‍ച്ചന പുരന്‍ സിങ്. നടന്‍ പര്‍മീത്  സേതിയുമായിട്ടായിരുന്നു അര്‍ച്ചനയുടെ വിവാഹം. ഗായിക നേഹ കക്കറും ഭര്‍ത്താവും അതിഥിയായി എത്തിയ കപില്‍ ശര്‍മ ഷോയില്‍ വച്ചായിരുന്നു തുറന്നു പറച്ചില്‍. 

അര്‍ച്ചന നടിയായതിനാല്‍ പര്‍മീതിന്റെ മാതാപിതാക്കള്‍ വിവാഹത്തിന് സമ്മതമായിരുന്നില്ല. എന്നാല്‍ പര്‍മീതിന് വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധമായിരുന്നു. തുടര്‍ന്ന് ഇരുവരും ഒരു പൂജാരിയെ ചെന്നുകണ്ടു. സെയ്ഫ് അലി ഖാന്റെ ആദ്യ ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു അര്‍ച്ചന ആസമയത്ത്. എന്നാല്‍ എല്ലാവരില്‍ നിന്നും വിവാഹക്കാര്യം മറച്ചുവെച്ചു. നാലു വര്‍ഷത്തോളം വളരെ വിജയകരമായി ഇവര്‍ വിവാഹവാര്‍ത്ത ഒളിച്ചുവെച്ചു. അക്കാലത്ത് സോഷ്യല്‍ മീഡിയ ഇല്ലാതിരുന്നതില്‍ സന്തോഷമുണ്ടെന്നും അതിനാലാണ് ഒളിച്ചുവയ്ക്കാന്‍ സാധിച്ചതെന്നുമാണ് ദമ്പതികള്‍ പറയുന്നത്.
 

1992 ലാണ് അര്‍ച്ചനയും പര്‍മീതും വിവാഹിതരാവുന്നത്. അടുത്തിടെ ഇരുവരും 28ാം വിവാഹവാര്‍ഷികം ആഘോഷിച്ചിരുന്നു. ഇരുവര്‍ക്കും ആര്യമന്‍, ആയുഷ്മന്‍ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. കപില്‍ ശര്‍മ ഷോയിലെ അവതാരകരില്‍ ഒരാളാണ് അര്‍ച്ചന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com