'എന്റെ ലോക്ക്ഡൗണിന് അവസാനം', വിക്രം ഭട്ടിന്റെ അനാമികയില്‍ നായികയായി സണ്ണി ലിയോണി; ചിത്രങ്ങള്‍

ലൊക്കേഷനില്‍ ക്ലാപ്പ് ബോര്‍ഡ് പിടിച്ചു നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്
സണ്ണി ലിയോണി/ ട്വിറ്റര്‍
സണ്ണി ലിയോണി/ ട്വിറ്റര്‍
Updated on
1 min read

മാസങ്ങളായി തുടരുന്ന തന്റെ ലോക്ക്ഡൗണിന് വിരാമമിട്ട് നടി സണ്ണി ലിയോണി. പുതിയ ചിത്രത്തില്‍ അഭിനയിക്കാനുള്ള തയാറെടുപ്പിലാണ് താരം. സോഷ്യല്‍ മീഡിയയിലൂടെയാണ് പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ താരം പങ്കുവെച്ചത്. വിക്രം ഭട്ട് സംവിധാനം ചെയ്യുന്ന അനാമികയിലാണ് സണ്ണി വേഷമിടുന്നത്.

ലൊക്കേഷനില്‍ ക്ലാപ്പ് ബോര്‍ഡ് പിടിച്ചു നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. പുതിയ ചിലതിന്റെ തുടക്കം, എന്റെ ലോക്ക്ഡൗണിന്റെ അവസാനവും. ഏറ്റവും മികച്ച വിക്രം ബട്ടിനൊപ്പം പുതിയ യാത്രയ്ക്ക് തുടക്കം- സണ്ണി ലിയോണി കുറിച്ചു. വിക്രം ബട്ടിനൊപ്പം ആദ്യമായാണ് സണ്ണി ഒന്നിക്കുന്നത്.

കൊറോണ വ്യാപനത്തെ തുടര്‍ന്ന് കുട്ടികള്‍ക്കും ഭര്‍ത്താവിനൊപ്പം സമയം ചെലവഴിക്കുകയായിരുന്നു താരം. അതിനിടെ താരം കുടുംബത്തിനൊപ്പം ലോസ് ആഞ്ചല്‌സിലേക്ക് പറന്നു. അടുത്തിടെയാണ് തിരിച്ചെത്തിയത്. 2019 ല്‍ പുറത്തിറങ്ങിയ മോടിചോര്‍ ചക്‌നാചോര്‍ എന്ന ചിത്രത്തിലാണ് സണ്ണിയെ അഴസാനമായി കണ്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sanal Kumar Sasidharan, Dr Biju
Parvathy Thiruvothu
Ramayana
Enna Vilai
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com