ഭാര്യയെ തേടി കാന്‍സര്‍ ആറാമതും വന്നിരിക്കുന്നു; ശ്വാസകോശത്തിലേക്കും കിഡ്‌നിയിലേക്കും വ്യാപിച്ചു; ഉള്ളുലഞ്ഞ് 'ഫാമിലി മാന്‍' താരം

അഞ്ച് സര്‍ജറികള്‍ ചെയ്തു. മുഖമാകെ മാറിപ്പോയി. എനിക്കെന്റെ പഴയ മുഖം മിസ് ചെയ്യുന്നു എന്ന് അവള്‍ ഇടയ്ക്ക് എന്നോട് പറയാറുണ്ട്
Sharib Hashmi
Sharib Hashmi
Updated on
2 min read

സ്‌ക്രീനില്‍ പ്രേക്ഷകരെ ചിരിപ്പിക്കുമ്പോഴും ജീവിതത്തില്‍ പ്രതിസന്ധികളുടെ കടല്‍ നീന്തിക്കടക്കാനുള്ള ശ്രമത്തിലാണ് നടന്‍ ശാരിബ് ഹാഷ്മിയും കുടുംബവും. തന്റെ ഭാര്യ നസ്രീന് കാന്‍സറാണെന്ന ശാരിബിന്റെ വെളിപ്പെടുത്തല്‍ നേരത്തെ ആരാധകരെയാകെ വേദനിപ്പിച്ചിരുന്നു. ആറാമതും ഭാര്യയെ തേടി കാന്‍സര്‍ എത്തിയിരിക്കുകയാണെന്നാണ് ശാരിബ് ഇപ്പോള്‍ അറിയിക്കുന്നത്.

ദ ഫാമിലി മാന്‍ സീരിസിലൂടെയാണ് ശാരിബ് താരമാകുന്നത്. ശാരിബ് ദ ഫാമിലി മാനില്‍ അഭിനയിക്കുന്നതിനിടെയാണ് ഭാര്യയ്ക്ക് കാന്‍സര്‍ ആണെന്ന് കണ്ടെത്തുന്നത്. തന്റെ ഭാര്യ നസ്രീന്‍ വീണ്ടും കാന്‍സറുമായുള്ള പോരാടുകയാണെന്ന് സ്‌ക്രീനിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

''ഇതുപോലൊന്ന് ഞങ്ങള്‍ക്ക് സംഭവിക്കുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. ഒരിക്കല്‍ പോലും അവര്‍ പുകയില ഉപയോഗിച്ചിട്ടില്ല. എന്നിട്ടും അവള്‍ക്ക് ഓറല്‍ കാന്‍സര്‍ വന്നു. ഞാന്‍ ഫാമിലി മാന്റെ ഷൂട്ടിങ് ആരംഭിച്ചതേ ഉണ്ടായിരുന്നുള്ളൂ. എനിക്ക് പണം വളരെ അത്യാവശ്യമായി വന്നു. തുടര്‍ന്ന് നിര്‍മാതാക്കളോട് എനിക്ക് തരാനുള്ള പണമത്രയും നേരത്തെ തന്നെ തരണമെന്ന് പറഞ്ഞു. അവര്‍ സമ്മതിച്ചു. അതവരുടെ കനിവാണ്'' ശാരിബ് പറയുന്നു.

''സീരീസ് റിലീസായതോടെ എന്റെ കരിയര്‍ കുതിച്ചുയര്‍ന്നു. പക്ഷെ അതേസമയം ഞങ്ങള്‍ കാന്‍സറിനോട് പോരാടുകയായിരുന്നു. ജോലിയുടെ കാര്യത്തില്‍ എല്ലാം നല്ലത് പോലെ പോകുന്നതിനാല്‍ ചെറിയൊരു സമാധാനം ഉണ്ടായിരുന്നു. എങ്കിലും ഞങ്ങളുടെ ജീവിതമാകെ മാറിപ്പോയിരുന്നു'' താരം പറയുന്നു. 2018 ലാണ് നസ്രിന് കാന്‍സര്‍ ആണെന്ന് കണ്ടെത്തുന്നത്.

''അവള്‍ക്ക് അഞ്ച് സര്‍ജറികള്‍ ചെയ്തു. മുഖമാകെ മാറിപ്പോയി. എനിക്കെന്റെ പഴയ മുഖം മിസ് ചെയ്യുന്നു എന്ന് അവള്‍ ഇടയ്ക്ക് എന്നോട് പറയാറുണ്ട്. ഇപ്പോള്‍ ആറാമതും കാന്‍സര്‍ വന്നിരിക്കുകയാണ്. ശ്വാസകോശത്തിലേക്കും എല്ലുകളിലേക്കും കിഡ്‌നിയുടെ ചുറ്റിനും പടര്‍ന്നിട്ടുണ്ട്. പക്ഷെ അവള്‍ ധീരയാണ്. ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ട്'' എന്നും ശാരിബ് പറഞ്ഞു.

''ഈ യാത്ര ഞങ്ങളെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു. അവളൊരു പോരാളിയാണ്. അവളുമായി താരതമ്യം ചെയ്യുമ്പോള്‍ ഞാന്‍ ഒന്നുമല്ല. അവളാണ് ഞങ്ങളെ ചേര്‍ത്തു നിര്‍ത്തിയത്. ഞാന്‍ തകര്‍ന്നപ്പോഴും അവളാണ് പിന്തുണച്ചത്. ഇന്നും അവളാണ് ഞങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നത്'' എന്നും താരം പറയുന്നു. കരിയറില്‍ ഒന്നുമാകാത്ത കാലത്ത് ഭാര്യ തനിക്ക് കരുത്തായതിനെക്കുറിച്ചും ശാരിബ് ഓര്‍ക്കുന്നുണ്ട്.

''അവളുടെ സ്വര്‍ണം വില്‍ക്കേണ്ടി വന്നിട്ടുണ്ട്. ഞങ്ങളുടെ ഫ്‌ളാറ്റ് അടക്കം വില്‍ക്കേണ്ടി വന്നു. പക്ഷെ ഒരിക്കല്‍ പോലും അവള്‍ എന്റെ തീരുമാനത്തെ ചോദ്യം ചെയ്യുകയോ ഇത് എന്തിന് ചെയ്യുന്നുവെന്നോ ചോദിച്ചിട്ടില്ല. എല്ലായിപ്പോഴും അവള്‍ എന്റെ കൂടെ നിന്നു. ഇപ്പോഴും, ഇതിലൂടെയൊക്കെ കടന്നു പോകേണ്ടി വന്നിട്ടും അവളാണ് ശക്ത. എല്ലാം ശരിയാകും, ആശങ്കപ്പെടണ്ട എന്ന് അവള്‍ എപ്പോഴും പറയും'' എന്നും താരം പറയുന്നു.

Sharib Hashmi
'ജീവിതത്തിലെ കൊടുങ്കാറ്റുകളെയും തിരമാലകളെയും ഒരുമിച്ച് അതിജീവിക്കാം'; സുപ്രിയയ്ക്ക് ആശംസകളുമായി പൃഥ്വിരാജും മല്ലികയും
Sharib Hashmi
ഷാജി പാപ്പനെന്താ രാമായണത്തില്‍? ദേ മീശ ഇളകി പോരുന്നു! ശൂര്‍പ്പണഖയ്ക്ക് ലിപ്പ് ഫില്ലര്‍, ഡിസൈനര്‍ സാരിയും ബ്ലൗസും; സായ് പല്ലവിയ്ക്കും വിമര്‍ശനം
Sharib Hashmi
ആരായാൽ എന്താ, നന്നായി അഭിനയിച്ചാൽ പോരേ ? സീതയായെത്തിയ നായികമാർ
Summary

Sharib Hashmi says his wife is battling cancer for the sixth time.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com