'പണിയില്ലാതെ ഇരുന്നിട്ടും സർക്കാർ പട്ടിണിക്കിട്ടില്ലല്ലോ സാറേ', വയനാട്ടിലെ ചായക്കടക്കാരൻ രഞ്ജിത്തിനോട് പറഞ്ഞത്

കോവിഡ് കാലത്ത് പണിയില്ലാതെ വീട്ടിലിരുന്നപ്പോഴും സർക്കാർ പട്ടിണിക്കിട്ടില്ലെന്നായിരുന്നു വയനാട്ടിലെ ഉൾനാട്ടിലെ ഒരു ചായക്കടക്കാരൻ അഭിപ്രായപ്രായപ്പെട്ടത്
'പണിയില്ലാതെ ഇരുന്നിട്ടും സർക്കാർ പട്ടിണിക്കിട്ടില്ലല്ലോ സാറേ', വയനാട്ടിലെ ചായക്കടക്കാരൻ രഞ്ജിത്തിനോട് പറഞ്ഞത്
Updated on: 
1 min read

കോഴിക്കോട്; എൽഡിഎഫ് സർക്കാരിനെക്കുറിച്ച് ഒരു സാധാരണക്കാരൻ തന്നോട് പറഞ്ഞ കാര്യങ്ങൾ തുറന്നു പറഞ്ഞ് സംവിധായകൻ രഞ്ജിത്ത്. കോവിഡ് കാലത്ത് പണിയില്ലാതെ വീട്ടിലിരുന്നപ്പോഴും സർക്കാർ പട്ടിണിക്കിട്ടില്ലെന്നായിരുന്നു വയനാട്ടിലെ ഉൾനാട്ടിലെ ഒരു ചായക്കടക്കാരൻ അഭിപ്രായപ്രായപ്പെട്ടത്. കോഴിക്കോട് കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് പ്രകടന പത്രിക പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വയനാട്ടിലെ എതോ ഉള്‍നാട്ടില്‍ പോയപ്പോൾ രഞ്ജിത്ത് ചായ കുടിക്കാന്‍ ഒരു കടയില്‍ കയറി. അവിടെവച്ച് തെരഞ്ഞെടുപ്പിനെക്കുറിച്ച് ചായക്കടക്കാരനോട് സംസാരിച്ചപ്പോഴാണ് സര്‍ക്കാറിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചുകൊണ്ട് സംസാരിച്ചത്. വര്‍ഷങ്ങളായി ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്താണിതെന്നും, എല്‍ഡിഎഫ് തന്നെ ഭരണത്തില്‍ വരുമെന്നും ചായക്കടക്കാരന്‍ പറഞ്ഞു. 

അസംബ്ലി ഇലക്ഷന്റെ കാര്യമാണ് ചോദിച്ചത് എന്നു പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു- 'പട്ടിണിക്കിട്ടിലല്ലോ സാറേ, ഈ കൊവിഡ് കാലത്ത് പണിയില്ലാതിരുന്ന ഞങ്ങളെ റേഷന്‍കടകളിലൂടെ ഭക്ഷണമെത്തിച്ചു തന്നു സംരക്ഷിച്ചില്ലേ. പെന്‍ഷന്‍ അവസ്ഥ അറിയാമോ സാറിന്. 1400 രൂപയാണ്. ഇപ്പോള്‍ കുടിശ്ശികയില്ല സാറെ. എല്ലാം സമയത്ത് തന്നെ'. അസംബ്ലി ഇലക്ഷനെക്കുറിച്ച് ഒരു സാധാരണക്കാരന്റെ മറുപടിയാണിതെന്നും ഇതും കൂടി മാധ്യമങ്ങള്‍ കേള്‍പ്പിക്കണമെന്ന് രഞ്ജിത്ത് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com