വിദ്യ ബാലനും ഇര്‍ഫാനും ഒരുമിച്ച ഏക സിനിമ; 'കാണാതെ പോയ' ദ ലാസ്റ്റ് ടെനന്റ് 25 വര്‍ഷങ്ങള്‍ക്ക് ശേഷം യൂട്യൂബില്‍

ഒരുമിച്ച് അഭിനയിക്കാനുള്ള അവസരം പലപ്പോഴും തേടിയെത്തിയിട്ടും നടക്കാതെ പോയവരാണ് വിദ്യയും ഇര്‍ഫാനും
The Last Tenant
The Last Tenant
Updated on
1 min read

ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച നടന്മാരില്‍ ഒരാളായിരുന്ന ഇര്‍ഫാന്‍ ഖാന്‍, കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ ബോളിവുഡിന്റെ വാര്‍പ്പുമാതൃകകളെ പൊളിച്ചെഴുതിയ വിദ്യ ബാലന്‍. ഇരുവരും ഒരുമിച്ച് അഭിനയിച്ച ഒരേയൊരു സിനിമ. 25 വര്‍ഷങ്ങള്‍ക്കിപ്പുറം 'ദ ലാസ്റ്റ് ടെനന്റ്' വെളിച്ചം കാണുകയാണ്.

The Last Tenant
'വിജയ് നിന്നപ്പോ ഇങ്ങനെ, ലാലേട്ടന്‍ കേരളത്തില്‍ മത്സരിച്ചാലോ?'; കമന്‍റിട്ടയാള്‍ക്ക് തലങ്ങും വിലങ്ങും ട്രോള്‍

2000 ല്‍ ചിത്രീകരണം പൂര്‍ത്തിയായെങ്കിലും പല കാരണങ്ങളാലും റിലീസ് ചെയ്യാനാകാതെ പോയ ചിത്രമായിരുന്നു സാര്‍തക് ദാസ്ഗുപ്തയൊരുക്കിയ ദ ലാസ്റ്റ് ടെനന്‍റ്. അന്ന് ലോകം വീക്ഷിക്കുന്ന നടനായി മാറിയിരുന്നില്ല ഇര്‍ഫാന്‍. വിദ്യ ബാലനും തന്‍റെ സിനിമാ ജീവിതം ആരംഭിച്ചിരുന്നില്ല. ഹം പാഞ്ച് എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ പ്രശസ്തിയിലേക്ക് കുതിക്കുകയായിരുന്നു അന്ന് വിദ്യ.

The Last Tenant
'ഒരു സീനിൽ പോലും ചിരി വന്നില്ല, പിന്നെ ഇതെങ്ങനെ 100 കോടി നേടി'; ഒടിടി റിലീസിന് പിന്നാലെ 'ആട് 3'യ്ക്ക് വിമർശനം

ദ സാള്‍ട്ട് ഇങ്ക് യൂട്യൂബ് ചാനലിലൂടെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ദ ലാസ്റ്റ് ടെനന്റ് റിലീസ് ചെയ്തിരിക്കുന്നത്. ഇര്‍ഫാന്‍ ഖാന്റെ ആറാം ഓര്‍മ ദിവസത്തോടനുബന്ധിച്ച് ഏപ്രില്‍ 29 നാണ് ചിത്രം യൂട്യൂബിലെത്തിയത്. 43 മിനുറ്റ് ദൈര്‍ഘ്യമുള്ള ചിത്രം ഇര്‍ഫാന്റേയും വിദ്യയുടേയും അഭിനയത്തിലെ മാജിക് കാണിച്ചു തരുന്നതാണ്. ഒരുമിച്ച് അഭിനയിക്കാനുള്ള അവസരം പലപ്പോഴും തേടിയെത്തിയിട്ടും നടക്കാതെ പോയവരാണ് വിദ്യയും ഇര്‍ഫാനും. അതിനാല്‍ ദ ലാസ്റ്റ് ടെനന്റ് ആരാധകര്‍ക്ക് നല്‍കുന്നത് ഒരിക്കലും മറക്കാനാകാത്തൊരു അനുഭവമാകും.

''ദ ലാസ്റ്റ് ടെനന്റ് പ്രേക്ഷകരിലേക്ക് എത്തുന്നുവെന്ന് വിശ്വസിക്കാനാകുന്നില്ല. ഞാന്‍ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. ഒരിടം കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു. ഇര്‍ഫാനൊപ്പം അഭിനയിക്കുകയെന്നത് അന്ന് വളരെ സ്‌പെഷ്യലായിരുന്നു. ഇന്ന് അതിലേറേയും. കാരണം അദ്ദേഹത്തിനൊപ്പം അന്ന് ഒരിക്കല്‍ മാത്രമാണ് എനിക്ക് സ്‌ക്രീന്‍ പങ്കിടാനായത്. എന്റെ തുടക്കം എവിടെയായിരുന്നുവെന്ന് ഓര്‍മപ്പെടുത്തുന്നതാണ് ഈ ചിത്രം. അദ്ദേഹത്തിനുള്ള ആദരമെന്ന നിലയില്‍ ഈ ചിത്രം റിലീസ് ചെയ്യപ്പെടുന്നതില്‍ സന്തോഷമുണ്ട്'' എന്നാണ് വിദ്യ പറഞ്ഞത്.

200 ഹല്ല ഹോ, മ്യൂസിക് ടീച്ചര്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് സാര്‍തക് ദാസ്ഗുപ്ത. വര്‍ഷങ്ങള്‍ മുമ്പ് ചിത്രീകരണം കഴിഞ്ഞ ദ ലാസ്റ്റ് ടെനന്റിന്റെ ഫൂട്ടേജ് നഷ്ടപ്പെടുകയായിരുന്നു. ഈയ്യടുത്താണ് ചിത്രത്തിന്റെ ഒരു വിഎച്ച്എസ് കോപ്പി സര്‍തക് അവിചാരിതമായി കണ്ടെത്തുന്നത്. തുടര്‍ന്ന് ചിത്രം യൂട്യൂബിലൂടെ പുറത്ത് വിടാന്‍ തീരുമാനിക്കുകയായിരുന്നു. സാര്‍തകും ഭാര്യ നീനയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

Summary

The Last Tenant starring Irrfan Khan and Vidya Balan releases after 25 years.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com