'എന്നിലെ കലാകാരനെ കണ്ടെത്തിയ മനുഷ്യൻ'; രഞ്ജിത്തിന് പിറന്നാൾ ആശംസയുമായി പൃഥ്വിരാജ്

പൃഥ്വിരാജിനെ സിനിമയിലേക്ക് കൊണ്ടുവരുന്നത് രഞ്ജിത്താണ്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്
Updated on: 
1 min read

സംവിധായകനും തിരക്കഥാകൃത്തും നടനുമായ രഞ്ജിത്തിന് പിറന്നാൾ ആശംസകളുമായി നടൻ പൃഥ്വിരാജ്. രഞ്ജിത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു താരം ആശംസ കുറിച്ചത്. തന്നിലെ കലാകാരനെ കണ്ടെത്തിയത് രഞ്ജിത്താണെന്നാണ് പൃഥ്വിരാജ് കുറിച്ചത്. 

എന്നിലെ കലാകാരനെ കണ്ടെത്തിയ മനുഷ്യന് പിറന്നാൾ ആശംസകൾ. രഞ്ജിത്തേട്ടൻ, ​ഗുരു എന്നീ ഹാഷ്ടാ​ഗുകളിലാണ് പൃഥ്വിരാജിന്റെ പോസ്റ്റ്. നിരവധി പേരാണ് പോസ്റ്റിന് താഴെ രഞ്ജിത്തിന് ആശംസകളുമായി എത്തുന്നത്. 

പൃഥ്വിരാജിനെ സിനിമയിലേക്ക് കൊണ്ടുവരുന്നത് രഞ്ജിത്താണ്. അദ്ദേഹം സംവിധാനം ചെയ്ത നന്ദനം ആയിരുന്നു പൃഥ്വിയുടെ ആദ്യ ചിത്രം. തുടർന്നും ഇരുവരും നിരവധി സിനിമകളിൽ ഒന്നിച്ചിട്ടുണ്ട്. അയ്യപ്പനും കോശിയും, കൂടെ, തിരക്കഥ, അമ്മക്കിളിക്കൂട് എന്നിവയിലാണ് ഇരുവരും ഒന്നിച്ചു പ്രവർത്തിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com