പുതിയ ചിത്രം മാസ്റ്റർ റിലീസിന് ഒരുങ്ങവെ സൂപ്പർതാരം വിജയ് മുഖ്യമന്ത്രിയെ കണ്ടു. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടാണ് താരത്തിന്റെ സന്ദർശനം. തിയറ്ററുകള്‍ തുറന്ന് മുഴുവൻ ആള്‍ക്കാരെയും പ്രവേശിപ്പിക്കണമെന്ന് വിജയ് ആവശ്യപ്പെട്ടു. എടപ്പാടി പളനിസ്വാമിയുടെ വസതിയിൽ എത്തിയായിരുന്നു വിജയ്‍യുടെ കൂടിക്കാഴ്‍ച. വിജയ്‍യോ മുഖ്യമന്ത്രിയോ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
സെൻസറിങ് പൂർത്തിയാക്കിയ മാസ്റ്റർ പൊങ്കൽ റിലീസായി തിയറ്ററിൽ എത്തുമെന്നാണ് പറയപ്പെടുന്നത്. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. 'സി യു സൂണ്‍' എന്നാണ് വിവരം പങ്കുവച്ച ട്വീറ്റിനൊപ്പം ലോകേഷ് കനകരാജും നിര്‍മ്മാതാക്കളായ എക്സ്ബി ഫിലിം ക്രിയേറ്റേഴ്സും കുറിച്ചത്. ഇതോടെ പൊങ്കലിന് ചിത്രം തീയെറ്ററിൽ എത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകാശവും ഇതിനകം വിറ്റുപോയിട്ടുണ്ട്. ട്രാവന്‍കൂര്‍ ഏരിയയിലെ വിതരണാവകാശം നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസിനും കൊച്ചിന്‍-മലബാര്‍ ഏരിയയുടെ വിതരണാവകാശം ഫോര്‍ച്യൂണ്‍ സിനിമാസിനുമാണ്. വിജയ്, വിജയ് സേതുപതി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം തമിഴിലെ ഈ വർഷത്തെ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates