എല്ലാ രാഹുലുമാരും വില്ലൻമാരല്ല...; ബോളിവുഡിൽ 'രാഹുൽ ബ്രാൻഡ്' ഉണ്ടാക്കിയെടുത്ത കിങ് ഖാൻ

ശരിക്കും രാഹുൽ എന്ന പേര് ഒരു ട്രെൻഡ് സെറ്റർ തന്നെയാക്കിയത് എസ്ആർകെ ആണെന്ന് പറയാം.
Shah Rukh Khan
Shah Rukh Khanഫെയ്സ്ബുക്ക്
Updated on
1 min read

കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ കത്തി നിൽക്കുന്ന പേരുകളിലൊന്നാണ് 'രാഹുൽ'. രാഹുൽ മാങ്കൂട്ടത്തിലും രാഹുൽ ഈശ്വറുമൊക്കെ സൈബറിടങ്ങളിലും വാർത്തകളിലുമൊക്കെ നിറഞ്ഞു നിൽക്കുകയാണ്. അതവിടെ നിൽക്കട്ടെ, ബോളിവുഡിൽ രാഹുൽ എന്ന നായക കഥാപാത്രമായി ഏറ്റവും കൂടുതൽ തവണ എത്തിയ ഒരാളുണ്ട്. ആരാണെന്നറിയാമോ ?. സംശയിക്കണ്ട നമ്മുടെ സ്വന്തം കിങ് ഖാൻ, ഷാരുഖ് ഖാൻ തന്നെ.

ഒന്നല്ല രണ്ടല്ല മൂന്നല്ല ഏകദേശം അഞ്ചിലധികം സിനിമകളിൽ ഷാരുഖിന്റെ നായക കഥാപാത്രത്തിന്റെ പേര് രാഹുൽ എന്നായിരുന്നു. ദിൽ തോ പാഗൽ ഹേയിലെ കാമുകൻ മുതൽ ദർ എന്ന ചിത്രത്തിലെ കൊലപാതകിയുടെ റോളിൽ വരെ ഷാരുഖ് രാഹുൽ എന്ന നായകനായി നിറഞ്ഞാടി. ശരിക്കും രാഹുൽ എന്ന പേര് ഒരു ട്രെൻഡ് സെറ്റർ തന്നെയാക്കിയത് എസ്ആർകെ ആണെന്ന് പറയാം.

ഷാരുഖിന്റെ രാഹുൽ കഥാപാത്രങ്ങളോട് പ്രത്യേക ഇഷ്ടം തന്നെയുണ്ട് ബോളിവുഡ് സിനിമാ പ്രേക്ഷകർക്ക്. കുടുംബത്തിനോ കൂട്ടുകാർക്കോ പ്രണയത്തിനോ ഒക്കെ വേണ്ടി ജീവൻ തന്നെ സമർപ്പിക്കുന്ന രാഹുലായി ഷാരുഖ് പല സിനിമകളിലും പകർന്നാട്ടം നടത്തി. കേരളമൊട്ടാകെ ഇപ്പോൾ രാഹുൽ തരം​ഗമായിരിക്കുമ്പോൾ ഷാരുഖ് അനശ്വരമാക്കിയ രാഹുൽ കഥാപാത്രങ്ങളെ കൂടി ഒന്ന് ഓർത്തെടുത്താലോ.

1997 ലെത്തിയ ദിൽ തോ പാഗൽ ഹേയിൽ ഒരു ത്രികോണ പ്രണയത്തിൽ അകപ്പെട്ട രാഹുൽ എന്ന് പേരുള്ള നൃത്ത സംവിധായകനായാണ് അദ്ദേഹമെത്തിയത്. കുച്ച് കുച്ച് ഹോതാ ഹേയിൽ ഷാരുഖിന്റെ രാഹുൽ ഖന്ന ഒരു കോളജ് വിദ്യാർഥിയും പിന്നീട് പ്രണയവും നഷ്ടവും കൈകാര്യം ചെയ്യുന്ന പിതാവുമായിരുന്നു. കഭി ഖുഷി കഭി ​ഗമ്മിൽ പ്രണയത്തിന് വേണ്ടി പിതാവിനെ ധിക്കരിക്കുന്ന മൂത്ത മകൻ രാഹുൽ റായ്ചന്ദ് ആയി ഷാരുഖ് വീണ്ടുമെത്തി.

Shah Rukh Khan
'കളങ്കാവലി'ലെ പാട്ട് പാടി മമ്മൂട്ടിയുടെ കൊച്ചുമകൻ; ഏറ്റെടുത്ത് ആരാധകർ

യെസ് ബോസ് എന്ന ചിത്രത്തിൽ രാഹുൽ ജോഷി എന്ന കഥാപാത്രമായാണ് ഷാരുഖ് പ്രേക്ഷകർക്ക് മുൻപിലെത്തിയത്. ഹർ ദിൽ ജോ പ്യാർ കരേഗ എന്ന ചിത്രത്തിലും സുഹൃത്തിനെ സഹായിക്കാനെത്തുന്ന രാഹുൽ ഖന്ന എന്ന അതിഥി വേഷത്തിൽ ഷാരുഖ് എത്തി. രാഹുൽ മിത്തായ്വാല എന്ന കഥാപാത്രമായെത്തി ചെന്നൈ എക്സ്പ്രസിലും ഷാരുഖ് സിനിമാ പ്രേക്ഷകരുടെ മനം കവർന്നു.

Shah Rukh Khan
'ചില ബന്ധങ്ങള്‍ വെറുതെ സംഭവിക്കുന്നവയല്ല, അവ വന്നെത്തുന്നവയാണ്'; സാമന്തയെ സ്വാ​​ഗതം ചെയ്ത് രാജിന്റെ സഹോദരി

ദറിൽ രാഹുൽ മെഹ്റ എന്ന കഥാപാത്രത്തെയാണ് കിങ് ഖാൻ അവതരിപ്പിച്ചത്. സാമ്ന ദീവാന എന്ന ചിത്രത്തിൽ രാഹുൽ സിങ് ആയും ഷാരുഖ് കടന്നു വന്നു. രാഹുൽ എന്ന പേരിനെ ഇത്രത്തോളം ജനപ്രിയമാക്കിയ മറ്റൊരു നടൻ ബോളിവുഡിൽ എന്നല്ല, ഇന്ത്യൻ സിനിമയിൽ തന്നെയുണ്ടാകില്ല.

Summary

Cinema News: These films were Shah Rukh Khan played rahul.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com