ഇത് പ്രണയ സമ്മാനം, സുസ്മിതയുടെ പേര് കയ്യില്‍ പച്ചകുത്തി കാമുകന്‍

സുസ്മിതയ്ക്ക് കാമുകന്‍ നല്‍കിയ പ്രണയസമ്മാനമാണ് ആരാധകരുടെ മനം കവരുന്നത്
ഇത് പ്രണയ സമ്മാനം, സുസ്മിതയുടെ പേര് കയ്യില്‍ പച്ചകുത്തി കാമുകന്‍
Updated on
1 min read

ന്നും സിനിമാപ്രേമികളുടെ ഇഷ്ട നായികയാണ് ബോളിവുഡ് സുന്ദരി സുസ്മിത സെന്‍. സിനിമയില്‍ നിന്ന് ചെറിയ ഇടവേള എടുത്തതാരം കുട്ടികള്‍ക്കും കാമുകന്‍ റൊഹ്മാന്‍ ഷോളിനുമൊപ്പം സമയം ചെലവഴിക്കുകയാണ്. ബോളിവുഡിലെ ഇഷ്ട പ്രണയജോഡിയായി മാറിയിരിക്കുകയാണ് ഇരുവരും. ഇപ്പോള്‍ സുസ്മിതയ്ക്ക് കാമുകന്‍ നല്‍കിയ പ്രണയസമ്മാനമാണ് ആരാധകരുടെ മനം കവരുന്നത്.

സുസ്മിതയുടെ പേര് കയ്യില്‍ പച്ച കുത്തിയിരിക്കുകയാണ് റൊഹ്മാന്‍. പ്രണയം നിറച്ച കുറിപ്പിനൊപ്പമാണ് റൊഹ്മാന്‍ ടാറ്റൂ ചിത്രം പങ്കുവെച്ചത്. ഈ മഷി സ്ഥിരമായിരിക്കില്ല. ഈ പ്രണയം അങ്ങനെയാണ്- റൊഹ്മാന്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു. റൊഹ്മാന്‍സ് എന്ന ഹാഷ്ടാഗില്‍ സുസ്മിതയും റൊഹ്മാന്റെ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. 

2018 മുതലാണ് സുസ്മിതയും റൊഹ്മാനും പ്രണയത്തിലാവുന്നത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയിലൂടെ സുസ്മിത വാര്‍ത്ത സ്ഥിരീകരിക്കുകയായിരുന്നു. സുസ്മിതയ്ക്കും മക്കള്‍ക്കുമൊപ്പമാണ് റൊഹ്മാന്‍ ഇപ്പോള്‍. റെനീക്കും അലിഷയ്ക്കുമൊപ്പമുള്ള ചിത്രങ്ങളും ഇരുവരും പങ്കുവെക്കാറുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com