ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

ഇത് വിമർശകർക്കുള്ള മറുപടി, അമ്മയുടെ മുഖത്ത് കടിച്ച് ഷംന

ആരെങ്കിലും നിങ്ങളെ വിധിക്കുന്നുണ്ടെങ്കിൽ അത് അവരുടെ പ്രശ്നമായിരിക്കും എന്ന അടിക്കുറിപ്പിലാണ് പോസ്റ്റ്
Published on

ടി ഷംന കാസിം റിയാലിറ്റി ഷോ മത്സരാർത്ഥികളുടെ കവിളിൽ കടിച്ചത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. നിരവധി പേരാണ് താരത്തെ വിമർശിച്ചുകൊണ്ട് രം​ഗത്തെത്തിയത്. ഇപ്പോൾ വിമർശകർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. സ്വന്തം അമ്മയുടെ കവിളിൽ കടിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. ആരെങ്കിലും നിങ്ങളെ വിധിക്കുന്നുണ്ടെങ്കിൽ അത് അവരുടെ പ്രശ്നമായിരിക്കും എന്ന അടിക്കുറിപ്പിലാണ് പോസ്റ്റ്. 

നിരവധി പേരാണ് താരത്തിന് പിന്തുണയുമായി എത്തിയത്. ‘നിന്നെ ജഡ്ജ് ചെയ്യാനുള്ള അവകാശം ആര്‍ക്കുമില്ല, കാരണം നീ യഥാര്‍ഥത്തിൽ എങ്ങനെയാണെന്ന് അവർക്ക് അറിയില്ല. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങളാണ് പലരും കണ്ടിട്ടുള്ളത്. മറ്റുള്ളവരോട് നിന്റെ സ്‌നേഹം പ്രകടിപ്പിക്കുന്ന രീതിയാണതെന്ന് അവർക്ക് അറിയില്ല. നീ ഇങ്ങനെയാണ്, മറ്റുള്ളവര്‍ക്ക് വേണ്ടി അത് മാറ്റേണ്ട ആവശ്യമില്ല. മറുപടി അര്‍ഹിക്കാത്തവരോട് പ്രതികരിക്കുന്നതില്‍ കാര്യമില്ല.’ എന്നായിരുന്നു താരത്തിന്റെ സുഹൃത്തിന്റെ പ്രതികരണം.

ഇടിവി തെലുങ്കിൽ സംപ്രേഷണം ചെയ്യുന്ന 'ധീ ചാമ്പ്യന്‍സ്' ഷോയിലെ വിധികര്‍ത്താവാണ് ഷംന. ഷോയിൽ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികളെ അടുത്തേക്ക് വിളിച്ചാണ് മുഖത്ത് കടിച്ചത്. പൊതുവേദിയിലെ താരത്തിന്റെ പെരുമാറ്റം കടന്നുപോയെന്നും കവിളില്‍ കടിക്കുന്നത് മര്യാദയല്ലെന്നും പറഞ്ഞുകൊണ്ടുള്ള വലിയ വിമർശനമാണ് താരത്തിന് എതിരെ ഉയർന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com