അടുത്തിടെയാണ് നടി ദിയ മര്‍സ താന്‍ വിവാഹിതയാണെന്ന വിവരം ആരാധകരുമായി പങ്കുവെച്ചത്. മാലിദ്വീപില്‍ നിന്നുള്ള മനോഹര ചിത്രം ആരാധകരുടെ മനസു കീഴടക്കിയിരുന്നു. അതിനൊപ്പം തന്നെ വിമര്‍ശനങ്ങളും ഉയര്‍ന്നു. ഗര്‍ഭിണിയായതുകൊണ്ടാണ് പെട്ടെന്ന് വിവാഹം കഴിച്ചത് എന്നായിരുന്നു ചിലരുടെ കമന്റ്. കൂടാതെ വളരെ ബോള്‍ഡായ ദിയ വിവാഹത്തിന് മുന്‍പ് തന്നെ ഗര്‍ഭിണിയായിരുന്നു എന്ന് പറയേണ്ടതായിരുന്നെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. വിവാഹത്തിന് മുന്‍പ് ഗര്‍ഭത്തെക്കുറിച്ച് പറയാതിരുന്നതിന്റെ കാരണം വ്യക്തമാക്കുകയാണ് താരമിപ്പോള്‍.
ആരോഗ്യകാരണങ്ങള്‍ കൊണ്ടാണ് ഗര്‍ഭിണിയായ വിവരം പറയാതിരുന്നത് എന്നാണ് ദിയ പറയുന്നത്. കൂടാതെ ഗര്‍ഭധാരണവും വിവാഹവുമായി ബന്ധമില്ലെന്നും താരം വ്യക്തമാക്കി. വനിത പൂജാരിയെ കൊണ്ടുവന്ന് സ്ഥിരസങ്കല്‍പ്പത്തെ തകര്‍ക്കാന്‍ ശ്രമിച്ച വ്യക്തിയാണ് ദിയ. പിന്നെ എന്തുകൊണ്ടാണ് ്‌വിവാഹത്തിന് മുന്‍പ് ഗര്‍ഭിണിയാണെന്ന വിവരം പുറത്തുപറയാതിരുന്നത്? എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം.
ഇതിന് താരം നല്‍കിയ മറുപടി ഇങ്ങനെ; മികച്ച ചോദ്യം, ആദ്യമേ പറയട്ടെ, ഒന്നിച്ച് കുട്ടിയുണ്ടായതുകൊണ്ടല്ല ഞങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. ഒന്നിച്ചു ജീവിക്കണമെന്ന് ആഗ്രഹിച്ചപ്പോള്‍ മുതല്‍ ഞങ്ങള്‍ വിവാഹിതരാണ്. വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയിലാണ് കുഞ്ഞുണ്ടാകുന്നതിനെക്കുറിച്ച് അറിയുന്നത്. അതിനാല്‍ ഈ വിവാഹം ഗര്‍ഭത്തിന്റെ ഫലമല്ല. ഗര്‍ഭം സുരക്ഷിതമാണോ എന്ന് ഉറപ്പില്ലാത്തതുകൊണ്ടാണ് പ്രഖ്യാപനം നടത്താതിരുന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വാര്‍ത്തയാണിത്. ഇത് സംഭവിക്കാനായി വര്‍ഷങ്ങളാണ് ഞാന്‍ കാത്തിരുന്നത്. ആരോഗ്യപരമായ കാരണങ്ങളല്ലാതെ മറ്റൊന്നുകൊണ്ടും ഞാനിത് മൂടിവയ്ക്കില്ല. - ദിയ മര്‍സ പറഞ്ഞു.
ഫെബ്രുവരി 15നാണ് വ്യവസായി വൈഭവ് രേഖിയുമായി ദിയ മര്‍സ വിവാഹം നടക്കുന്നത്. സഹില്‍ സന്‍ഖയായിരുന്നു ദിയയുടെ ആദ്യ ഭര്‍ത്താവ് 11 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2019 ലാണ് ഇരുവരും വേര്‍പിരിഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates