ഏറെ ആരാധകരുള്ള ഹോളിവുഡ് താരമാണ് ക്രിസ് ഹെസ്വർത്ത്. തോർ എന്ന സൂപ്പർഹീറോ ആയെത്തിയാണ് ലോകത്തിന്റെ മനം കവർന്നത്. ഇപ്പോൾ സിനിമയിൽ നിന്ന് ഇടവേളയെടുക്കാനുള്ള തീരുമാനത്തിലാണ് ക്രിസ് ഹെസ്വാർത്ത്. ലോകത്തെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് സിനിമയിൽ നിന്ന് മാറിനിൽക്കുന്നതിനെക്കുറിച്ച് താരം പറഞ്ഞത്.
ജനിതകമായ കാരണങ്ങളാല്‍ തനിക്ക് അൽഷിമേഴ്‌സ് വരാനുള്ള സാധ്യത കൂടുതലാണ് എന്നാണ് ക്രിസ് വെളിപ്പെടുത്തിയത്. ഷൂട്ടിങ്ങിന്റെ പതിവ് പരിശോധനകൾക്ക് വിധേയനാകുന്നതിനിടെയാണ് ഇത് കണ്ടുപിടിക്കുന്നത്. എപിഒഇ4 (APOE4) ജീനിന്‍റെ രണ്ട് പതിപ്പുകള്‍ വഹിക്കുന്നു എന്നാണ് പരിശോധന കണ്ടെത്തിയത്. ഇത് അൽഷിമേഴ്‌സ് രോഗത്തിന്റെ അപകടസാധ്യത വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ പറയുന്നു. രോഗം വലിയതോതില്‍ ഉണ്ടാകും എന്ന് അർത്ഥമാക്കുന്നില്ലെന്നും എന്നാൽ ഇത് ആശങ്കയ്ക്ക് കാരണമാണെന്നാണ് ക്രിസ് ഹെംസ്വർത്ത് വെളിപ്പെടുത്തിയത്.
അതിനു പിന്നാലെ നാഷണൽ ജിയോഗ്രാഫിക്കിന്‍റെ ലിമിറ്റ്‌ലെസിന്‍റെ ഒരു എപ്പിസോഡിനിടെയാണ് താൻ ഇടവേളയെടുക്കുന്നതായി താരം പറഞ്ഞത്. ഷൂട്ടിങ് തിരക്കിൽ നിന്ന് മാറി കുടുംബത്തിനൊപ്പം സമയം ചെലവഴിക്കണം എന്നാണ് 39കാരനായ ക്രിസ് പറഞ്ഞത്. ഇത് കുറച്ച് സമയം വിശ്രമം എടുക്കണം എന്ന തീരുമാനം എന്നിലുണ്ടായി. ഇപ്പോള്‍ അഭിനയിക്കുന്ന ഷോ പൂർത്തിയാക്കിയതിന് ശേഷം, ഞാൻ ഇതിനകം ചെയ്യാൻ കരാർ ചെയ്ത ചില പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കാനുണ്ടായിരുന്നു. ഈ ആഴ്ച ഈ ടൂര്‍ പൂര്‍ത്തിയാക്കിയതിനുശേഷം ഞാന്‍ വീട്ടിലേക്ക് പോകും. കുറച്ചധികം സമയം ഇടവേളയെടുക്കുകയാണ്. കുട്ടികള്‍ക്കും ഭാര്യയ്ക്കുമൊപ്പം ഇരിക്കാനായി.- ക്രിസ് പറഞ്ഞു.
വാനിറ്റി ഫെയർ അഭിമുഖത്തിനിടെ തന്‍റെ മുത്തച്ഛന് അൽഷിമേഴ്‌സ് ഉള്ളതിനാൽ ഇപ്പോഴത്തെ രോഗനിർണയം ആശ്ചര്യകരമല്ലെന്ന് ക്രിസ് ഹെംസ്വർത്ത് പറയുന്നു. ഈ കണ്ടെത്തല്‍ യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കാൻ നിർബന്ധിതനാക്കിയെന്ന് താരം പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates