

മുംബൈ: കോവിഡ് വ്യാപന സഹാചര്യം കൈകാര്യം ചെയ്യുന്നതില്‍ കേരള സര്‍ക്കാരിനെ അഭിനന്ദിച്ച് ബോളിവുഡ് നടി റിച്ച ഛദ്ദ. ആദ്യഘട്ടം മുതല്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാവുന്ന തരത്തിലാണ് കേരളത്തിന്റെ പ്രവര്‍ത്തനമെന്ന് റിച്ച ട്വിറ്ററില്‍ കുറിച്ചു.
'വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരുടെ ക്യാമ്പയിനില്‍ കാര്യമില്ല. അവര്‍ കഴിഞ്ഞ വര്‍ഷം എല്ലാവര്‍ക്കും ഭക്ഷ്യ കിറ്റ് നല്‍കി. കോവിഡിന്റെ വ്യാപനം കുറച്ചു. മറ്റ് സംസ്ഥാനങ്ങളേക്കാളും പെട്ടന്ന് തന്നെ അവര്‍ പഴയ നിലയിലേക്ക് തിരിച്ചെത്തി. പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്ത് ബഹുജന, മത സമ്മേളനങ്ങളെല്ലാം റദ്ദാക്കി'-റിച്ച ട്വിറ്ററില്‍ കുറിച്ചു.
Kerala is goals! No matter what you hear from ignorant, illiterate campaigners.
-They provided food packets to everyone last year,
-Flattened the curve,
-Got back on their feet sooner than others,
-Cancelled mass religious gatherings, -Consult with the opposition!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates