'L ഫാമിലി'യ്ക്ക് വട്ടം വെക്കാന്‍ തമിഴില്‍ നിന്നൊരു 'L ബ്രാന്റ്'; സ്‌ക്രീനുകള്‍ പിടിച്ചെടുത്ത് ഡിസി; വിസ്മയയ്ക്ക് പണിയാകുമോ?

കളക്ഷനിലും ഡിസി വലിയ കുതിച്ചുച്ചാട്ടമാണ് കേരള ബോക്‌സ് ഓഫീസില്‍ നടത്തുന്നത്
Thudakkam, DC
Thudakkam, DC
Updated on
1 min read

അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് വിസ്മയ മോഹന്‍ലാല്‍. ബോക്‌സ് ഓഫീസില്‍ മിന്നും വിജയമാണ് തുടക്കം സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ മൂന്ന് ദിവസത്തില്‍ തന്നെ 23 കോടിയലധികം നേടി വിസ്മയ ചിത്രം മുന്നേറുകയാണ്. ചിത്രത്തിലെ വിസ്മയയുടെ ആക്ഷനും അഭിനയവുമൊക്കെ കയ്യടി നേടുന്നുണ്ട്. ജൂഡ് ആന്തണി ഒരുക്കിയ സിനിമ വരും ദിവസങ്ങളിലും ഇതേ പ്രകടനം തുടരുമെന്നാണ് കരുതുന്നത്.

വിസ്മയയുടെ കുതിപ്പിന് തടയിടാന്‍ സാധ്യതയുള്ളതായി കരുതുന്ന മലയാള ചിത്രങ്ങള്‍ ഓണം റിലീസായ ഐ ആം ഗെയിം, ബെത്‌ലഹേം കുടുംബ യൂണിറ്റ്, ഖലീഫ എന്നിവ മാത്രമായിരുന്നു. എന്നാല്‍ ആ കണക്കുക്കൂട്ടലുകള്‍ക്ക് തമിഴ്‌നാട്ടില്‍ നിന്നൊരു ചെക്ക് വന്നിരിക്കുകയാണ്. വലിയ ബഹളങ്ങളൊന്നുമില്ലാതെ വന്ന് ബോക്‌സ് ഓഫീസില്‍ തരംഗമായി മാറിയിരിക്കുകയാണ് തമിഴ് ചിത്രം ഡിസി.

ലോകേഷ് കനകരാജ് നായകനായെത്തുന്ന ചിത്രം കേരളത്തിലും തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ആദ്യ ദിവസം 100 ഓളം തിയേറ്ററുകളില്‍ മാത്രമായിരുന്നു ഡിസി പ്രദര്‍ശിപ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴത് 200 ലധികമായി ഉയര്‍ന്നിട്ടുണ്ട്. ചിത്രത്തിന്റെ മേക്കിങും ലോക്കിയുടേയും വാമിഖ ഗബ്ബിയുടേയും പ്രകടനങ്ങളും അനിരുദ്ധിന്റെ സംഗീതവുമൊക്കെ വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്. തിയേറ്റര്‍ വാച്ച് നിര്‍ബന്ധമായ അനുഭവമാണ് ഡിസിയെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

കളക്ഷനിലും ഡിസി വലിയ കുതിച്ചുച്ചാട്ടമാണ് കേരള ബോക്‌സ് ഓഫീസില്‍ നടത്തുന്നത്. ആദ്യ ദിവസം 45 ലക്ഷമായിരുന്നു ഡിസി കേരളത്തില്‍ നിന്നും നേടിയത്. രണ്ടാം ദിവസം 1.50 കോടിയും മൂന്നാം നാള്‍ 2.50 കോടിയും നാലാം നാള്‍ 1.90 കോടിയുമാണ് ചിത്രം നേടിയിരിക്കുന്നത്. നിലവില്‍ ഡിസിയുടെ ആഗോള കളക്ഷന്‍ 44.26 കോടിയാണ്. ഇന്ത്യയില്‍ നിന്നും നേടിയത് 31 കോടിയലധികവും. 6.35 കോടിയാണ് കേരളത്തില്‍ നിന്ന് മാത്രമായി ഇതിനോടകം നേടിയത്. ഡിസിയുടെ ഈ കുതിപ്പ് വിസ്മയയുടെ തുടക്കത്തിന്റെ പ്രകടനത്തെ ബാധിക്കുമോ എന്നാണ് ആരാധകര്‍ക്കിയിലെ ആശങ്ക.

Thudakkam, DC
പട്ടിയ്ക്ക് മെസിയുടെ പേരിട്ടു; ഇതിഹാസ താരത്തെ അപമാനിച്ചു, ആരാധകര്‍ വിഷമത്തില്‍; മറുപടി നല്‍കി ജൂഡ്
Thudakkam, DC
വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനൊപ്പം വിക്രമിന്റെ റീല്‍; ഉറവിടം ചോദിച്ചപ്പോള്‍ മുക്കി; അന്വേഷണം ആരംഭിച്ച് വനം വകുപ്പ്
Thudakkam, DC
ജീവിത സന്ധ്യയിലെ ഒറ്റപ്പെടലും ആത്മബന്ധങ്ങളും; സിദ്ദീഖ് - വിനയ പ്രസാദ് ചിത്രം 'മധുരമീ ജീവിതം'
Summary

Thudakkam is facing tough competition from DC. Lokesh Kanagaraj starrer gets more screens and increases boxoffice collection.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com