

രാവണുപ്രഭു റീ റിലീസ് വന്‍ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് മോഹന്‍ലാല്‍ ആരാധകര്‍. ഇന്ന് മുതലാണ് സൂപ്പര്‍ ഹിറ്റ് ചിത്രം വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുക. ഇതിന് മുന്നോടിയായി ഇന്നലെ രാത്രി ആരാധകര്‍ക്കായി പ്രത്യേക ഷോ ഒരുക്കിയിരുന്നു. വന്‍ വരവേല്‍പ്പാണ് ചിത്രത്തിന് ആരാധകര്‍ നല്‍കിയത്. സോഷ്യല്‍ മീഡിയയിലെങ്ങും ഇപ്പോള്‍ ചര്‍ച്ചാ വിഷയം രാവണപ്രഭുവാണ്.
ആരാധകര്‍ മാത്രമല്ല രാവണപ്രഭു കാണാനായി തിയേറ്ററിലെത്തിയത്. താരങ്ങളുമുണ്ടായിരുന്നു. അക്കൂട്ടത്തില്‍ വിജയ് ചിത്രം തുപ്പാക്കിയിലൂടെ ശ്രദ്ധ നേടിയ നടി ദീപ്തി നമ്പ്യാരുമുണ്ടായിരുന്നു. തുപ്പാക്കിയില്‍ വിജയ്‌യുടെ സഹോദരിയുടെ വേഷമാണ് ദീപ്തി അവതരിപ്പിച്ചത്. പൂനെയില്‍ നിന്നും രാവണപ്രഭു കാണാന്‍ വേണ്ടി മാത്രമാണ് ദീപ്തി കൊച്ചിയിലെത്തിയത്.
''ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം പൂനെയിലും മുംബൈയിലും ആണ്. പക്ഷെ എനിക്ക് ഷാരൂഖ് ഖാനേക്കാളും ആമിര്‍ ഖാനേക്കാളും ഇഷ്ടം ലാലേട്ടനെ ആണ്. ലാലേട്ടന് ഇത്തവണ വേറെ ഒരു ലെവല്‍ വര്‍ഷം ആയിരുന്നു. ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് കിട്ടി. മറ്റ് പല പുരസ്‌കാരങ്ങളും കിട്ടുന്നു. സിനിമകള്‍ കോടി കോടി ക്ലബ്ബില്‍ ഇടം നേടുന്നു. റീ റിലീസ് പടങ്ങളും ഇത്രയധിം വിജയിച്ചു. വലിയ സന്തോഷമുണ്ട്.'' എന്നാണ് സിനിമ കണ്ടിറങ്ങിയ ദീപ്തി പറഞ്ഞത്.
ഷോയ്ക്ക് വേണ്ടി ബോംബെയില്‍ നിന്നും വന്നതാണ്. പൂനെയില്‍ നിന്നും രാവിലെ അഞ്ച് മണിയുടെ ഫ്‌ളൈറ്റിന് ബാംഗ്ലൂരില്‍ വന്നിറങ്ങി. അവിടെ നിന്നും ഫ്‌ളൈറ്റ് കേറി കൊച്ചിയില്‍ വന്നു, ടിക്കറ്റ് ഒപ്പിച്ച് കണ്ട പടമാണെന്നും ദീപ്തി പറയുന്നു.
അതേസമയം റീ റിലീസിലും ബോക്‌സ് ഓഫീസ് കീഴടക്കുകയാണ് മംഗലശ്ശേരി നീലകണ്ഠനും മകന്‍ കാര്‍ത്തികേയന്‍ മുതലാളിയും. രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് ആശിര്‍വാദ് സിനിമാസാണ്. ഫോര്‍കെ അറ്റ്‌മോസിലാണ് രാവണപ്രഭു റീ റിലീസ് ചെയ്തിരിക്കുന്നത്. ബുക്ക് മൈ ഷോയില്‍ റെക്കോര്‍ഡ് ബുക്കിങാണ് സിനിമയ്ക്ക്. ഇതുവരെയുള്ള എല്ലാ റീ റിലീസ് റെക്കോര്‍ഡുകളും രാവണപ്രഭു തകര്‍ത്തേക്കാമെന്നാണ് കരുതപ്പെടുന്നത്. അക്ഷരാര്‍ത്ഥത്തില്‍ ഇത് അയാളുടെ കാലമാവുകയാണ്!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates