'ഇതിഹാസം'; മമ്മൂട്ടിയെ കണ്ട സന്തോഷം പങ്കുവച്ച് തിലോത്തമ ഷോം

ഇരുവരും ഒന്നിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുന്നു എന്നായിരുന്നു ആരാധകരുടെ കമന്റുകൾ
മമ്മൂട്ടിയ്ക്കൊപ്പം തിലോത്തമ ഷോം
മമ്മൂട്ടിയ്ക്കൊപ്പം തിലോത്തമ ഷോംഇന്‍സ്റ്റഗ്രാം
Updated on
1 min read

'സാർ' എന്ന ഹിന്ദി ചിത്രത്തിലൂടെ സിനിമാപ്രേമികളുടെ മനം കവർന്ന നടിയാണ് തിലോത്തമ ഷോം. ഇപ്പോൾ മമ്മൂട്ടിയെ കണ്ടുമുട്ടിയ അനുഭവം പങ്കുവച്ചിരിക്കുകയാണ് താരം. മമ്മൂട്ടിയെ ഇതിഹാസം എന്നാണ് പരാമർശിച്ചത്.

മമ്മൂട്ടിയ്ക്കൊപ്പം തിലോത്തമ ഷോം
കറുപ്പില്‍ തിളങ്ങി മമ്മൂട്ടി, ഭ്രമയുഗം ട്രെയിലര്‍ ലോഞ്ചിന്റെ ചിത്രങ്ങള്‍ വൈറല്‍

'സ്വയം പുനർനിർമ്മിക്കുന്നതിന് ഇത്രയധികം അഭിനിവേശമുള്ള ഈ മനുഷ്യനെ കണ്ടുമുട്ടാൻ സാധിച്ചത് വളരെ വലിയ ബഹുമതിയായി കാണുകയാണ്, യുവ സംവിധായകർക്ക് ഒപ്പം പ്രവർത്തിക്കാനുള്ള മനസും അത്യാധുനിക സാങ്കേതിക വിദ്യകൾ അറിയാനുള്ള ജിജ്ഞാസയും എല്ലാറ്റിനും ഉപരി ലാളിത്യമുള്ള മനുഷ്യനുമായി കുറച്ച് നേരം സാംസാരിക്കാൻ സാധിച്ചു. ഇതാഹാസം മമ്മൂട്ടി.'- എന്ന അടിക്കുറിപ്പിലാണ് താരത്തിനൊപ്പമുള്ള ചിത്രങ്ങൾ തിലോത്തമ പോസ്റ്റ് ചെയ്തത്. ഒരു പരിപാടിയില്‍ പങ്കെടുക്കാനായി തിരുവനന്തപുരത്തെത്തിയപ്പോഴാണ് നടി മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തിയത്.

താരത്തിന്റെ പോസ്റ്റിനു താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഇരുവരും ഒന്നിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുന്നു എന്നായിരുന്നു ആരാധകരുടെ കമന്റുകൾ. ശക്തമായ വേഷങ്ങളിലൂടെ ശ്രദ്ധനേടിയ നടിയാണ് തിലോത്തമ ഷോം. എ ഡെത്ത് ഇൻ ദ ​ഗുഞ്ച്, മൺസൂൺ വെഡ്ഡിങ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. നെറ്റ്ഫ്ളിക്സ് റിലീസായ ലസ്റ്റ് സ്റ്റോറീസ് 2വിലാണ് അവസാനമായി അഭിനയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com