'എല്ലാം ദൈവത്തിന് വിട്ടുകൊടുക്കുന്നു'; അന്‍സിബയുടെ ആരോപണത്തില്‍ ടിനി ടോം

ടിനി ടോം തന്നോട് മാത്രമല്ല ഒരു സമൂഹത്തോടാണ് ദ്രോഹം ചെയ്തതെന്നാണ് അന്‍സിബ പറഞ്ഞത്
Ansiba, Tiny Tom
Ansiba, Tiny Tom
Updated on
1 min read

നടി അന്‍സിബ ഹസന്റെ ആരോപണങ്ങളോട് പ്രതികരിച്ച് നടന്‍ ടിനി ടോം. എല്ലാം ദൈവത്തിന് വിട്ടു കൊടുക്കുകയാണെന്നാണ് ടിനിയുടെ പ്രതികരണം. തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ടിനി ടോമിനോട് മാധ്യമങ്ങള്‍ പ്രതികരണം ആരാഞ്ഞത്. പിന്നാലെയായിരുന്നു താരത്തിന്റെ പ്രതികരണം.

Ansiba, Tiny Tom
'തെരഞ്ഞെടുപ്പില്‍ തോറ്റ ശേഷം അനക്കം ഇല്ലല്ലോ?'; മറുപടി നല്‍കി അഖില്‍ മാരാര്‍; ബുദ്ധിയുപയോഗിച്ചുണ്ടാക്കിയ ലാഭം!

ടിനി മറുപടി പറഞ്ഞുകൊണ്ടിരിക്കവേ അദ്ദേഹത്തിന്റെ സുഹൃത്തുക്കളിലൊരാള്‍ വിവാദങ്ങളില്‍ തങ്ങള്‍ക്ക് ഏറെ മനപ്രയാസമുണ്ടെന്ന് പറഞ്ഞു ഇതിനെത്തുടര്‍ന്നാണ് അദ്ദേഹം എല്ലാം ദൈവത്തിന് വിട്ടുകൊടുക്കുന്നുവെന്ന് പറഞ്ഞത്. വിവാദവുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരണം നടത്തുവാനും ടിനി തയാറായില്ല.

Ansiba, Tiny Tom
'ഉള്‍പ്പോരിന്റെ കേട്ടാലറയ്ക്കുന്ന കഥകള്‍'; അമ്മ ഭരണസമിതി രാജിവെക്കണം! തുറന്ന കത്തുമായി മാല പാര്‍വതി

കഴിഞ്ഞ ദിവസം ടിനി ടോമിനെതിരെ കടുത്ത വിമര്‍ശനമാണ് അന്‍സിബ ഉന്നയിച്ചതു. ടിനി ടോം തന്നോട് മാത്രമല്ല ഒരു സമൂഹത്തോടാണ് ദ്രോഹം ചെയ്തതെന്നാണ് അന്‍സിബ പറഞ്ഞത്. 'ടിനി ടോം എന്നോട് മാത്രമല്ല ദ്രോഹം ചെയ്തത്. ഒരു സമൂഹത്തിനോടാണ്. പ്രത്യേകിച്ച് കേരളം പോലെ സെക്യുലറായിട്ടുള്ള ഒരു സംസ്ഥാനത്തുള്ളവരോടാണ് അദ്ദേഹം തെറ്റ് ചെയ്തിരിക്കുന്നത്. വളരെ മോശമാണത്.'' എന്നാണ് അന്‍സിബ പറഞ്ഞത്.

'ഒരാളോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാനായി, അയാള്‍ക്കെതിരെ ഒന്നും കിട്ടാതിരിക്കുമ്പോള്‍ ആ പേര് അന്‍സിബ ഹസന്‍ എന്നാണ്. എന്നാല്‍ പിന്നെ ഇതങ്ങ് ഉപയോഗിച്ചേക്കാം എന്ന് കരുതിയിട്ട് തെറ്റായിട്ടുള്ള ഒരു മെസേജ് ആണ് സമൂഹത്തിന് കൊടുക്കുന്നത്. ഭാഗ്യവശാല്‍ കേരളത്തിലാണ് നമ്മളെല്ലാവരും ജീവിക്കുന്നത്. മലയാളികള്‍ എല്ലാവര്‍ക്കും കാര്യം മനസിലായിട്ടുണ്ട്. ചെയ്തതിനെ ഒരിക്കലും ന്യായീകരിക്കാന്‍ പറ്റില്ല.' എന്നും അന്‍സിബ പറഞ്ഞിരുന്നു.

'സാമൂഹിക വിപത്താണ് ടിനി ചേട്ടന്‍ എന്ന് വ്യക്തമായി എനിക്കറിയാം. അതിനെതിരെ ഞാന്‍ മുന്നോട്ട് പോവുക തന്നെ ചെയ്യും. ഇത്രയും വലിയ ക്രിമിനല്‍ പരിപാടികള്‍ ഇവരെല്ലാവരും ചെയ്ത് വച്ചിട്ട് ഞാനത് സഹിച്ചോളണം എന്ന് പറയുന്നത് എന്ത് പരിപാടിയാണെന്ന് എനിക്ക് മനസിലാകുന്നില്ല. അവരുടെ കപട മുഖം താഴെ വീഴുക തന്നെ വേണം' എന്നും അന്‍സിബ പറഞ്ഞിരുന്നു.

അതേസമയം നടി ലക്ഷ്മി പ്രിയയ്ക്കും തൃപ്പൂണിത്തുറ വനിത സെല്‍ എസ്‌ഐ രേഷ്മയ്ക്കുമെതിരെ നല്‍കിയ പരാതിയില്‍ അന്‍സിബ ഇന്നലെ മൊഴി രേഖപ്പെടുത്തിയിരുന്നു. ലക്ഷ്മി പ്രിയയോടും എസ്‌ഐ രേഷ്മയോടും ഇന്ന് ഹാജരാകാന്‍ ആണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

Summary

Tiny Tom reacts to Ansiba Hassan's allegations. Says he has left everything to the god.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com