ഇന്ന് സച്ചിയുടെ പിറന്നാൾ, സുഹൃത്തിന്റെ സ്വപ്നം നിറവേറ്റാൻ പുതിയ പ്രഖ്യാപനവുമായി പൃഥ്വിരാജ്

സച്ചി ക്രിയേഷൻസ് എന്ന് പേരിട്ടിരിക്കുന്ന ബാനറിലൂടെ നല്ല സിനിമകൾ പ്രേക്ഷകരിലേക്ക് എത്തിക്കുമെന്നാണ് പൃഥ്വിരാജ് കുറിച്ചത്
പൃഥ്വിരാജ്, സച്ചി /ഫയൽ ചിത്രം
പൃഥ്വിരാജ്, സച്ചി /ഫയൽ ചിത്രം
Updated on: 
1 min read

അകാലത്തിൽ നഷ്ടപ്പെട്ട തന്റെ പ്രിയ സുഹൃത്ത് സച്ചിയുടെ  ആ​ഗ്രഹം പൂർത്തിയാക്കാനായി പുതിയ പ്രഖ്യാപനവുമായി നടൻ പൃഥ്വിരാജ്. സച്ചിയുടെ പിറന്നാൾ ദിനമായ ഇന്ന് പുതിയ ബാനർ അനൗൺസ്‌ ചെയ്തിരിക്കുകയാണ് താരം. സച്ചി ക്രിയേഷൻസ് എന്ന് പേരിട്ടിരിക്കുന്ന ബാനറിലൂടെ നല്ല സിനിമകൾ പ്രേക്ഷകരിലേക്ക് എത്തിക്കുമെന്നാണ് പൃഥ്വിരാജ് കുറിച്ചത്. സ്വന്തമായി ഒരു സിനിമ നിർമ്മിക്കണമെന്നത് സച്ചിയുടെ ഒരുപാട് ആ​ഗ്രഹങ്ങളിൽ ഒന്നായിരുന്നെന്നും ഇത് നിറവേറ്റാനായാണ് പുതിയ സംരംഭത്തിന് തുടക്കമിട്ടതെന്നും പൃഥ്വിരാജ് വ്യക്തമാക്കി. ഫേയ്സ്ബുക്കിലൂടെയാണ് പ്രഖ്യാപനം.

പൃഥ്വിരാജിന്റെ കുറിപ്പ്

നമസ്ക്കാരം എല്ലാവർക്കും എന്റെ ക്രിസ്തുമസ് ആശംസകൾ.
December 25 എന്നെ സംബന്ധിച്ച് ‌ 
മറ്റൊരു പ്രത്യേകത കൂടിയുള്ള ദിവസമാണ്. എന്റെ പ്രിയ സുഹൃത്തും, തിരക്കഥാകൃത്തും, സംവിധായകനുമായ സച്ചിയുടെ ജന്മദിനം കൂടിയാണ്. അദ്ദേഹത്തിന്റെ ഒരുപാട് ആഗ്രഹങ്ങളിൽ ഒന്നായിരുന്നു സ്വന്തമായി ഒരു സിനിമ നിർമ്മിക്കണമെന്നത്. അതിനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. നിർഭാഗ്യവശാൽ ഇന്ന് സച്ചി നമ്മോടൊപ്പം ഇല്ല.
അദ്ദേഹത്തിന്റെ ഓർമ്മ നിലനിർത്തുന്നതിനും, ആഗ്രഹപൂർത്തീകരണത്തിനും വേണ്ടി ഇന്ന് ഞാനൊരു ബാനർ അനൗൺസ്‌മെന്റ് നടത്തുകയാണ് Sachy Creations. ഈ ബാനറിലൂടെ നല്ല സിനിമകൾ നിങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. അതിന് നിങ്ങളുടെ എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com