മണിയനും അജയനും കുഞ്ഞിക്കേളുവുമായി ടൊവിനോ തോമസ്; അജയന്റെ രണ്ടാം മോഷണം പോസ്റ്റർ

ടൊവിനോ ട്രിപ്പിൾ റോളിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്
ടൊവിനോ തോമസ്, അജയന്റെ രണ്ടാം മോഷണം പോസ്റ്റർ/ ചിത്രം; ഫെയ്സ്ബുക്ക്
ടൊവിനോ തോമസ്, അജയന്റെ രണ്ടാം മോഷണം പോസ്റ്റർ/ ചിത്രം; ഫെയ്സ്ബുക്ക്
Updated on
1 min read

ടൊവിനോ തോമസ് നായകനായി എത്തുന്ന അജയന്റെ രണ്ടാം മോഷണം സിനിമയുടെ പോസ്റ്റർ പുറത്ത്. ന്യൂ ഇയർ ആശംസകളുമായാണ് പോസ്റ്റർ എത്തുന്നത്. ടൊവിനോ ട്രിപ്പിൾ റോളിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. നവാഗതനായ ജിതിൻ ലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

മണിയൻ, അജയൻ, കുഞ്ഞിക്കേളു എന്നീ കഥാപാത്രങ്ങളായാണ് ടൊവിനോ എത്തുന്നത്. 'പുതുവത്സരാശംസകൾ ജനങ്ങളേ... ഈ പുതുവർഷത്തിൽ ഞങ്ങൾക്ക് വലിയൊരു കാര്യം നിങ്ങളെ കാണിക്കാനുണ്ട്... കൂടുതൽ നിഗൂഢതകൾ വെളിപ്പെടാൻ കാത്തിരിക്കുക'- എന്ന കുറിപ്പിലാണ് എആർഎം പോസ്റ്റർ താരം പങ്കുവച്ചത്. ആക്ഷനും അഡ്വഞ്ചറിനും ഏറെ പ്രാധാന്യമുള്ള ചിത്രം ത്രിഡിയിലാണ് ഒരുക്കുന്നത്.  

ഐശ്വര്യ രാജേഷ്, കൃതി ഷെട്ടി, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാർ. രോഹിണി, ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. യുജിഎം പ്രൊഡക്ഷൻസ്, മാജിക് ഫ്രയിംസ് എന്നീ ബാനറുകളിൽ ഡോ.സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പല കാലഘട്ടങ്ങളിലൂടെ മുന്നേറുന്ന ഒരു അഡ്വഞ്ചർ സാഗയാണ് ചിത്രമെന്നാണ് അണിയറക്കാർ ചിത്രത്തിനെ വിശേഷിപ്പിക്കുന്നത്. സുജിത് നമ്പ്യാരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. തമിഴിലെ ഹിറ്റ് മ്യൂസിക് ഡയറക്ടർ ദീപു നൈനാൻ തോമസാണ് സംഗീത സംവിധാനം. ഛായാഗ്രഹണം  ജോമോൻ ടി ജോൺ, എഡിറ്റിംഗ് - ഷമീർ മുഹമ്മദ്‌. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com