ഇനി രണ്ട് നാൾ കൂടി; ടൊവിനോയുടെ മാസ് ആക്ഷൻ ചിത്രം 'പള്ളിച്ചട്ടമ്പി' തിയറ്ററുകളിലേക്ക്

പള്ളിച്ചട്ടമ്പി' 1950- 60 കാലഘട്ടത്തിലെ കഥയാണ് പറയുന്നത്.
Pallichattambi
Pallichattambi ഫെയ്സ്ബുക്ക്
Updated on
1 min read

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ‘പള്ളിച്ചട്ടമ്പി’ റിലീസിനെത്തുന്നു. വിഷു റിലീസായി ഏപ്രിൽ 15 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ഒരു പീരിയഡ് ഡ്രാമ ത്രില്ലറായി ഒരുക്കുന്ന ‘പള്ളിച്ചട്ടമ്പി' 1950- 60 കാലഘട്ടത്തിലെ കഥയാണ് പറയുന്നത്.

1957- 58 കാലത്തെ മലയോര മേഖലയിലെ കുടിയേറ്റ കർഷകരുടെ ജീവിതം പശ്ചാത്തലമായി എത്തുന്ന പള്ളിച്ചട്ടമ്പി പ്രഖ്യാപനം മുതൽ തന്നെ പ്രേക്ഷകരിലുണ്ടാക്കിയ ഹൈപ്പ് വളരെ വലുതാണ്. ടൊവിനോയുടെ മാസ് ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമാണ് പള്ളിച്ചട്ടമ്പി.

എആർഎം സിനിമയിലെ മണിയൻ എന്ന കഥാപാത്രത്തിന്റെ അഭ്യാസങ്ങളെ കടത്തിവെട്ടുന്ന പ്രകടനമായിരിക്കും പള്ളിച്ചട്ടമ്പിയിൽ ടൊവിനോ കാഴ്ച്ചവെച്ചിരിക്കുന്നതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. കയാദു ലോഹർ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്.

Pallichattambi
ഞങ്ങളുടെ ഡിവോഴ്‌സിന്റെ കാരണം വീട്ടുകാര്‍ക്ക് ഇന്നും അറിയില്ല; പരമാവധി ശ്രമിച്ചു, എന്നിട്ടും പിരിയേണ്ടി വന്നു: ഗൗതമി നായര്‍

ക്വീൻ, ജനഗണ മന, മലയാളി ഫ്രം ഇന്ത്യ എന്നീ ജനപ്രിയ ചിത്രങ്ങൾക്ക് ശേഷം ഡിജോ ജോസ് ആന്റണിയും സംഗീത സംവിധായകൻ ജേക്സ് ബിജോയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പള്ളിച്ചട്ടമ്പി.

Pallichattambi
'ട്രാഫിക് എന്റെ ഇമേജ് മാറ്റിയ സിനിമയാണ്; ഒരു സുപ്രഭാതത്തിൽ പെട്ടെന്ന് മാറ്റമുണ്ടായി വന്ന ഒരാളല്ല ഞാൻ'

ജേക്സ് ബിജോയ്‌ സംഗീതത്തിൽ ഒരുങ്ങിയ ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ വൈറലാണ്. ചിത്രത്തിന് ഛായാഗ്രഹണം ഒരുക്കിയിരിക്കുന്നത് ടിജോ ടോമിയാണ്.

Summary

Cinema News: Tovino Thomas upcoming movie Pallichattambi release updates.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com