കസേരയും തലയിൽ ചുമന്നു പോകുന്ന സംവിധായകൻ, ബേസിലിന് പിറന്നാൾ ആശംസകളുമായി ടൊവിനോ: വിഡിയോ

പുതിയ ചിത്രം മിന്നൽ മുരളിയുടെ സെറ്റിൽ നിന്നുള്ള വിഡിയോ ആണ് താരം പങ്കുവെച്ചത്
ബേസിലും ടൊവിനോയും, കസേര തലയിൽ ചുമന്നുപോകുന്ന വിഡിയോയിൽ നിന്ന് / ഇൻസ്റ്റ​ഗ്രാം
ബേസിലും ടൊവിനോയും, കസേര തലയിൽ ചുമന്നുപോകുന്ന വിഡിയോയിൽ നിന്ന് / ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

മലയാളികളുടെ ഇഷ്ട സംവിധായകനും നടനുമാണ് ബേസിൽ ജോസഫ്. ഇന്നലെ താരത്തിന്റെ ജന്മദിനമായിരുന്നു. നിരവധി പേരാണ് ബേസിലിന് ആശംസകൾ അറിയിച്ചുകൊണ്ട് എത്തിയത്. കൂട്ടത്തിൽ ഏറ്റവും രസകരമായ ആശംസ നടൻ ടൊവിനോ തോമസിന്റേതായിരുന്നു. ടൊവിനോയും ബേസിലും ഒന്നിക്കുന്ന പുതിയ ചിത്രം മിന്നൽ മുരളിയുടെ സെറ്റിൽ നിന്നുള്ള വിഡിയോ ആണ് താരം പങ്കുവെച്ചത്. 

കസേര തലയിൽ വച്ചു പോകുന്ന ബേസിലാണ് വിഡിയോയിൽ. ‘ജന്മദിനാശംസകൾ ബേസിൽ ജോസഫ്, നിങ്ങൾക്ക് നല്ല ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടെ' എന്നാണ് ടൊവിനോ കുറിച്ചത്. ഇതിനു മുൻപും ബേസിലിന്റെ രസികൻ വിഡിയോകൾ ടൊവിനോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഷൂട്ടിന് ഇടയിൽ പഴം കഴിക്കുന്ന വിഡിയോ വൈറലായിരുന്നു. 

വിവിധ ഭാഷകളിലായി ഇറങ്ങുന്ന ബി​ഗ് ബജറ്റ് ചിത്രമാണ് മിന്നൽ മുരളി. ഇതിന് മുൻപ് ​ഗോദ എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചിരുന്നു. തിര എന്ന ചലച്ചിത്രത്തിൽ വിനീത് ശ്രീനിവാസന്റെ സഹസംവിധായകനായി പ്രവർ‍ത്തിച്ച് കരിയർ തുടങ്ങിയ ബേസിൽ, ഹോംലി മീൽസ് എന്ന സിനിമയിലാണ് ആദ്യം അഭിനയിക്കുന്നത്. 2015ൽ കുഞ്ഞിരാമായണം സംവിധാനം ചെയ്തു. അടുത്തിടെ പുറത്തിറങ്ങിയ ദിലീഷ് പോത്തൻ-ഫഹദ് ഫാസിൽ ചിത്രമായ ജോജിയിലും ശ്രദ്ധേയമായ വേഷത്തിൽ ബേസിൽ അഭിനയിച്ചിരുന്നു. മികച്ച അഭിപ്രായമാണ് കഥാപാത്രത്തിന് ലഭിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com