തൃഷ/ഫോട്ടോ: ഫെയ്സ്ബുക്ക്
തൃഷ/ഫോട്ടോ: ഫെയ്സ്ബുക്ക്

'ഡിയര്‍, ഈ പരിപാടി നിര്‍ത്തൂ': മലയാള നിര്‍മാതാവുമായുള്ള വിവാഹ വാര്‍ത്തയില്‍ തൃഷ

മലയാള ചലച്ചിത്ര നിര്‍മാതാവുമായി തൃഷ വിവാഹത്തിന് ഒരുങ്ങുന്നതായിട്ടായിരുന്നു വാര്‍ത്തകള്‍
Published on

തെന്നിന്ത്യന്‍ താരസുന്ദരി തൃഷയുടെ വിവാഹ വാര്‍ത്തകള്‍ വലിയ ചര്‍ച്ചയായിരുന്നു. മലയാള ചലച്ചിത്ര നിര്‍മാതാവുമായി തൃഷ വിവാഹത്തിന് ഒരുങ്ങുന്നതായിട്ടായിരുന്നു വാര്‍ത്തകള്‍. ഇപ്പോള്‍ അതില്‍ പ്രതികരണവുമായി നടി തൃഷ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. വ്യാജ വാര്‍ത്തകള്‍ അവസാനിപ്പിച്ച് ശാന്തരായി ഇരിക്കൂ എന്നാണ് തൃഷ കുറിച്ചത്. 

'ഡിയര്‍, നിങ്ങള്‍ ആരാണെന്നും നിങ്ങളുടെ ടീം ആരാണെന്നും നിങ്ങള്‍ക്ക് അറിയാം. ദയവായി ശാന്തരായിരിക്കൂ. കിംവദന്തികള്‍ നിര്‍ത്തൂ. ചിയേഴ്സ്'- എന്നാണ് തൃഷ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. മലയാള നിര്‍മാതാവുമായി താരത്തിന്റെ വിവാഹം ഈ വര്‍ഷം തന്നെയുണ്ടാകും എന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 

പലപ്പോഴും തൃഷയുടെ വിവാഹ വാര്‍ത്തകള്‍ വലിയ ചര്‍ച്ചയാകാറുണ്ട്. 2015ല്‍ തൃഷയും വ്യവസായിയുമായ വരുണ്‍ മണിയനുമായി വിവാഹനിശ്ചയം നടന്നിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. എന്നാല്‍ വിവാഹ നിശ്ചയം കഴിഞ്ഞ് മൂന്ന് മാസത്തിനുശേഷം ഇവര്‍ വേര്‍പിരിയുകയായിരുന്നു. 2020ല്‍ നടന്‍ ചിമ്പുവുമായി വിവാഹിതയാകുന്നു എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇത് ചിമ്പുവിന്റെ മാതാപിതാക്കള്‍ തള്ളുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com