ബഹിഷ്കരണം ഭയന്ന് തന്റെ സിനിമകൾ നിർമിക്കാൻ ആരും തയാറാകുന്നില്ല എന്ന് സംവിധായകൻ അനുരാഗ് കശ്യപ്. എന്തിനും ഏതിനും ബഹിഷ്കരണമാണെന്നും രാജ്യത്ത് ബഹിഷ്‌കരണാഹ്വാനം ഒരു സംസ്‌കാരമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സുശാന്ത് സിങ് എല്ലാ ദിവസവും ട്രെൻഡിങ്ങാകുന്ന വിചിത്ര കാലഘട്ടമാണ് ഇതെന്നും അനുരാഗ് കൂട്ടിച്ചേർത്തു.
നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത് വിചിത്രമായ കാലത്താണ്. രണ്ട് വര്‍ഷത്തിനു ശേഷവും സുശാന്ത് സിങ് രാജ്പുത്ത് ഇപ്പോഴും എല്ലാദിവസവും ട്രെന്‍ഡിങ്ങാണ്. എല്ലാവരും ബഹിഷ്‌കരണ ആഹ്വാനത്തിന് ഇരയാകുന്നു. ഇത് ഒരു ഭാഗത്തെ കാര്യമല്ല. എല്ലായിടത്തും നടക്കുന്നു. ചില രാഷ്ട്രീയപാര്‍ട്ടികള്‍, ക്രിക്കറ്റ് ടീമുകള്‍ അങ്ങനെ പലതും. നിങ്ങളെ ആരും ബഹിഷ്‌കരിക്കുന്നില്ല എങ്കില്‍ നിങ്ങളെ ആരും പരിഗണിക്കുന്നില്ല എന്നാണ്.- അനുരാഗ് കശ്യപ് പറഞ്ഞു.
ഇന്നത്തെ സാഹചര്യത്തില്‍ ബ്ലാക്ക് ഫ്രൈഡേ, ഗാങ്‌സ് ഓഫ് വസേപൂര്‍ തുടങ്ങിയ ചിത്രങ്ങളെടുക്കാന്‍ തനിക്ക് സാധിക്കില്ലെന്നും അനുരാഗ് കശ്യപ് പറഞ്ഞു.'ഇപ്പോഴാണ് ഞാന്‍ ബ്ലാക്ക് ഫ്രൈഡേയും ഗാങ്‌സ് ഓഫ് വാസിപൂരും എടുക്കേണ്ടി വന്നിരുന്നെങ്കില്‍ അതിനു സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം ഞാന്‍ അത് കണ്ടതാണ്. ഞാന്‍ ശ്രമിച്ചു. ഞാന്‍ ഒരുപാട് തിരക്കഥ എഴുതി പക്ഷേ എടുക്കാന്‍ ആളുണ്ടായിരുന്നില്ല. രാഷ്ട്രീയത്തേയും മതത്തേയും കുറിച്ച് ചെറുതായി പോലും പരാമര്‍ശിച്ച നിരവധി സിനിമകള്‍ക്കാണ് നിര്‍മാതാക്കളെ കിട്ടാത്തത്.'
ഈ ഭയം സത്യമാണെന്നും എല്ലാവരേയും ഇത് ബാധിച്ചിട്ടുണ്ടെന്നും അനുരാഗ് പറഞ്ഞു. ശക്തമായ ആശയങ്ങളെ പിന്തുണയ്ക്കാൻ ശക്തരായവർ ഇല്ലെങ്കിൽ എങ്ങനെയാണ് സിനിമയെടുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates