ഇത്തവണ പരീക്ഷണം ഇലക്ട്രിക് വയറിൽ, അമ്പരപ്പിച്ച് ഉർഫി ജാവേദ്; വിഡിയോ

സോഷ്യൽ മീ‍ഡിയയിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് താരം തന്റെ പുതിയ ലുക്ക് പുറത്തുവിട്ടത്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

ഫാഷൻ പരീക്ഷണങ്ങളിൽ തന്നെ തോൽപ്പിക്കാൻ ആർക്കുമാവില്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് നടിയും മോഡലുമായ ഉർഫി ജാവേദ്. പ്രതീക്ഷിക്കാത്ത പല സാധനങ്ങളും തന്റെ സ്റ്റൈൽ സ്റ്റേറ്റ്മെന്റായി തെരഞ്ഞെടുത്ത് ഉർഫി ഞെട്ടിക്കാറുണ്ട്. ഇലക്ട്രിക് വയറിലാണ് ഇത്തവണ ഉർഫി തന്റെ പരീക്ഷണം നടത്തിയിരിക്കുന്നത്. സോഷ്യൽ മീ‍ഡിയയിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് താരം തന്റെ പുതിയ ലുക്ക് പുറത്തുവിട്ടത്. 

ഇത് വയറാണ്, ഈ വയര്‍ എവിടെയും മുറിച്ചിട്ടില്ല. ഇത് ഇപ്പോള്‍ ബോംബ് പോലെയുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. വ്യത്യസ്തമായ നിറങ്ങള്‍ ഞാന്‍ പരീക്ഷിക്കുമെന്ന് എനിക്കു തോന്നുന്നുണ്ട്. എനിക്ക് ഫാഷന്‍ എന്നു പറഞ്ഞാല്‍ പരീക്ഷണവും പുതിയതു കണ്ടെത്തുന്നതും സ്റ്റേറ്റ്‌മെന്റ് ഉണ്ടാക്കുന്നതുമാണ്- എന്ന കുറിപ്പിലാണ് ഉര്‍ഫി വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

നീല വയറാണ് താരം ഉപയോഗിച്ചിരിക്കുന്നത്. ബിക്കിനി ടൈപ്പ് ടോപ്പും മിനി സ്‌കര്‍ട്ടുമാണ് വയറുപയോഗിച്ച് താരം ധരിച്ചിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി വന്നിരിക്കുന്നത്. അടുത്തിടെയാണ് താരം ചാക്കു വെട്ടി വസ്ത്രം തയിച്ചത്. പലപ്പോഴും ഉര്‍ഫിയുടെ ഫാഷന്‍ പരീക്ഷണങ്ങള്‍ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് ഇരയാവാറുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Saba Pataudi and Saif Ali Khan
Dulquer Salmaan
Lakshmi Menon
Meena
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com