'ഈസ്റ്റര്‍ നാളില്‍ സ്‌ട്രോക്ക് വന്നു, ഇടത് കാലിനും കൈയ്ക്കും സ്വാധീനക്കുറവ്'; എന്തുകൊണ്ട് രഹസ്യമാക്കി വച്ചുവെന്ന് ഉല്ലാസ് പന്തളം

പൂര്‍വ്വാധികം ശക്തിയോടെ തിരികെ വരും
Ullas Pandalam
Ullas Pandalamഫെയ്സ്ബുക്ക്
Updated on
1 min read

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയ വിഷയമാണ് ഉല്ലാസ് പന്തളത്തിന്റെ ആരോഗ്യപ്രശ്‌നം. സ്‌ട്രോക്ക് വന്ന് ശരീരത്തിന്റെ ഒരു വശം തളര്‍ന്നു പോയ ഉല്ലാസ് ഊന്ന് വടിയുടെ സഹായത്തോടെയാണ് നടക്കുന്നത്. ലക്ഷ്മി നക്ഷത്രയ്‌ക്കൊപ്പം ഒരു ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് ഉല്ലാസിന്റെ അവസ്ഥയെക്കുറിച്ച് ലോകം അറിയുന്നത്. അദ്ദേഹത്തിന്റെ തമാശകള്‍ കേട്ട് പൊട്ടിച്ചിരിച്ചിട്ടുള്ള മലയാളികളെ ഏറെ വേദനിപ്പിക്കുന്നതായിരുന്നു ആ കാഴ്ച.

Ullas Pandalam
'നീയല്ലേടാ രണ്ട് മൂക്കിലും പഞ്ഞി വെച്ച് കിടത്തുമെന്ന് പറഞ്ഞത്...'; മരിച്ചു കിടന്ന സോമനെ കാണാന്‍ ചെന്ന എന്‍എഫ് വര്‍ഗീസിനെ നാട്ടുകാര്‍ ചീത്ത വിളിച്ചു: രഞ്ജി പണിക്കര്‍

ഉല്ലാസിന് സ്‌ട്രോക്ക് വന്നതാണെന്നും രോഗാവസ്ഥയെക്കുറിച്ച് ബോധപൂര്‍വ്വം പുറത്ത് പറയാതിരുന്നതാണെന്നും പിന്നീട് സുഹൃത്തും മിമിക്രി താരവുമായ ബിനു അടിമാലി പറഞ്ഞിരുന്നു. ഇപ്പോഴിതാ തനിക്ക് സംഭവിച്ചത് എന്താണെന്നും എന്തുകൊണ്ടാണ് അക്കാര്യം മറച്ചുവച്ചതെന്നും ഉല്ലാസ് പന്തളം തന്നെ വ്യക്തമാക്കുകയാണ്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

Ullas Pandalam
'ജൂനിയർ എൻടിആറിന് ഇതെന്ത് പറ്റി ?'; നടന്റെ പുതിയ ലുക്കിൽ ആശങ്ക പ്രകടിപ്പിച്ച് ആരാധകർ

''കഴിഞ്ഞ ഏപ്രില്‍ 20-ാം തിയ്യതി, അതായത് ഈസ്റ്ററിന്റെ അന്ന് വൈകുന്നേരം എനിക്ക് സ്‌ട്രോക്ക് ഉണ്ടായി. ഇടത്തേ കാലിനും ഇടത്തേ കൈയ്ക്കും ഇത്തിരി സ്വാധീനക്കുറവുണ്ട്. അതുകൊണ്ടാണ് ചാനലിലെ പരിപാടികളില്‍ കാണാത്തത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇത് പുറത്തറിഞ്ഞത്. ഞാനിത് രഹസ്യമാക്കി വെക്കാന്‍ കാരണം, സോഷ്യല്‍ മീഡിയയില്‍ അനാവശ്യമായ കമന്റുകള്‍ വരുമെന്നതിനാലാണ്. പിന്നെ ആലോചിച്ചപ്പോള്‍ അതെന്തിനാണെന്ന് തോന്നി'' ഉല്ലാസ് പറയുന്നു.

''ലക്ഷ്മി നക്ഷത്ര ഒരു ഷോപ്പിന്റെ ഉദ്ഘാടനത്തിന് എന്നെ ക്ഷണിച്ചു. ഉല്ലാസിനെക്കൊണ്ട് ഒരു ഷോപ്പ് ഉദ്ഘാടനം ചെയ്യിക്കാമെന്ന് ജ്വല്ലറി ഉടമയും പറഞ്ഞു. എനിക്കത് സന്തോഷം നല്‍കി. അങ്ങനെയാണ് വന്നത്. അതോടെയാണ് സോഷ്യല്‍ മീഡിയയിലൂടെ എന്റെ രോഗാവസ്ഥയെക്കുറിച്ച് അറിയുന്നത്. അന്ന് മുതല്‍ പലരും വിളിച്ച് എന്റെ അവസ്ഥ തിരക്കുന്നുണ്ട്. എല്ലാവരുടേയും നല്ല പിന്തുണയുമുണ്ട്''.

പക്ഷെ ചില നെഗറ്റീവ് കമന്റുകള്‍ വരുന്നുണ്ട്. അതൊന്നും നമ്മള്‍ നോക്കുന്നില്ല. എങ്കിലും ഇതുവരെ എനിക്ക് തന്ന പിന്തുണയ്ക്ക് നന്ദി. എന്റെ രോഗാവസ്ഥയിലും വിളിച്ച് ആശ്വസിപ്പിച്ച എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. പൂര്‍വ്വാധികം ശക്തിയോടെ തിരികെ വരും. അതിനായുള്ള ചികിത്സയിലും പരിശീലനത്തിലുമാണ്. കൂടുതല്‍ ആരോഗ്യത്തോടെ തിരികെ വരാന്‍ നിങ്ങളുടെ പ്രാര്‍ത്ഥനയുണ്ടാകണം എന്നും ഉല്ലാസ് പന്തളം പറയുന്നു.

Summary

Ullas Pandalam talks about his health condition. Reveals why he kept it a secret and what made him change his mind.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com