'ആര്‍ക്കുമറിയില്ലായിരുന്നു, പൂര്‍വാധികം ശക്തിയോടെ തിരികെ വരും'; രോഗാവസ്ഥയെക്കുറിച്ച് ഉല്ലാസ്; നടന് ഒരു ലക്ഷം രൂപ നല്‍കി ജ്വല്ലറി ഉടമ

ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന ഉല്ലാസ് വാക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെയാണ് നടക്കുന്നത്
Ullas Panthalam
Ullas Panthalamവിഡിയോ സ്ക്രീന്‍ഷോട്ട്
Updated on
1 min read

മലയാളികള്‍ക്ക് പ്രിയപ്പെട്ടവനാണ് ഉല്ലാസ് പന്തളം. മിമിക്രി വേദികളിലെ മിന്നും താരമാണ് ഉല്ലാസ്. ടെലിവിഷന്‍ പരിപാടികളിലൂടെയാണ് അദ്ദേഹം മലയാളികളുടെ വീട്ടിലെ ഒരംഗമായി മാറുന്നത്. ഇന്നലെ ഉല്ലാസ് പന്തളത്തിന്റെ നിലവിലെ അവസ്ഥ കണ്ട മലയാളികളുടെ ഉള്ള് പിടഞ്ഞു കാണും. സ്‌ട്രോക്ക് വന്ന് ശരീരം ഭാഗികമായി തളര്‍ന്നു പോയ ഉല്ലാസ് പന്തളത്തിന്റെ അവസ്ഥ ആരേയും വേദനിപ്പിക്കുന്നതാണ്.

Ullas Panthalam
'പ്രദീപും മമിതയും രജനികാന്തും ശ്രീദേവിയും പോലെ'; ഒരു മയത്തിലൊക്കെ തള്ളൂവെന്ന് സംവിധായകനോട് സോഷ്യല്‍ മീഡിയ

കഴിഞ്ഞ ദിവസം ഒരു ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് ഉല്ലാസ് എത്തിയപ്പോഴാണ് താരത്തിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് ലോകം അറിയുന്നത്. അവതാരകയായ ലക്ഷ്മി നക്ഷത്രയാണ് ഉല്ലാസിനെ പരിപാടിക്കെത്തിച്ചത്. കുടുംബത്തോടൊപ്പമാണ് ഉല്ലാസ് പരിപാടിക്കെത്തിയത്. പരിപാടിയില്‍ നിന്നുള്ള വിഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയതോടെയാണ് താരത്തിന്റെ അവസ്ഥയും ചര്‍ച്ചയാകുന്നത്.

Ullas Panthalam
പുരുഷന്മാര്‍ക്കായി ഉണ്ടാക്കിയ സിസ്റ്റമാണ് വിവാഹം; ആ രേഖയില്‍ ഒപ്പിട്ടതില്‍ ഇന്നും കുറ്റബോധമുണ്ട്; കല്യാണം ട്രാപ്പ് ആണെന്ന് റിമ കല്ലിങ്കല്‍

ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന ഉല്ലാസ് വാക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെയാണ് നടക്കുന്നത്. തന്റെ അവസ്ഥയെക്കുറിച്ച് വളരെ അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമേ അറിയുകയുള്ളൂവെന്നാണ് പരിപാടിയ്ക്കിടെ ഉല്ലാസ് പറഞ്ഞത്. ''ആര്‍ക്കും ഇക്കാര്യം അറിയുമായിരുന്നില്ല. ആര്‍ട്ടിസ്റ്റുകള്‍ക്ക് മാത്രമാണ് അറിയുന്നത്. പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരും'' എന്നാണ് ഉല്ലാസ് പറഞ്ഞത്. പരിപാടിയില്‍ ഉല്ലാസ് പാട്ടു പാടുകയും ചെയ്തിരുന്നു.

പിന്നാലെ ഉല്ലാസിന് ധനസഹായം നല്‍കിക്കൊണ്ട് ജ്വല്ലറി ഉടമ അദ്ദേഹത്തെ ചേര്‍ത്തുപിടിക്കുകയും ചെയ്തു. ഒരു ലക്ഷം രൂപയുടെ ചെക്കാണ് ജ്വല്ലറി ഉടമ താരത്തിന് കൈമാറിയത്. ഈ സമയത്ത് ഇത് വലിയൊരു തുകയാണെന്ന് ലക്ഷ്മി നക്ഷത്ര പറയുന്നുണ്ട്. ഈ വിഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. താരം പൂര്‍ണാരോഗ്യവാനായി തിരികെ വരുന്നതായി കാത്തിരിക്കുകയാണ് ആരാധകര്‍.

Summary

Ullas Panthalam gets a help of one lakh from jewellery owner. the actor says nobody knew about his health issues. vows to comeback stronger.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com