പുതിയ ഗായകരുടെ അവസരങ്ങള്‍ യേശുദാസ് തട്ടിയെടുത്തിട്ടുണ്ടോ? ആരോപണത്തിന് ഉണ്ണി മേനോന്റെ മറുപടി

Unni Menon about KJ Yesudas
Unni Menon about KJ Yesudasഫെയ്സ്ബുക്ക്
Updated on
1 min read

കെജെ യേശുദാസ് അവസരങ്ങള്‍ തട്ടിയെടുത്തുവെന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി ഗായകന്‍ ഉണ്ണി മേനോന്‍. പുതിയ ഗായകരുടെ അവസരം യേശുദാസ് തട്ടിയെടുത്തുവെന്ന ആരോപണങ്ങള്‍ക്കാണ് അദ്ദേഹം മറുപടി നല്‍കുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഉണ്ണി മേനോന്റെ പ്രതികരണം.

Unni Menon about KJ Yesudas
'ലാല്‍ ഓടി വന്ന് പപ്പേട്ടന്‍ വിളിച്ചിട്ട് എഴുന്നേല്‍ക്കുന്നില്ലെന്ന് പറഞ്ഞു'; പദ്മരാജന്റെ മരണത്തെപ്പറ്റി സിബി മലയില്‍

യേശുദാസ് പല ഭാഷകളില്‍ പാട്ടുകള്‍ പാടിയിരുന്നയാളാണ്. അത്തരം തിരക്കുകള്‍ക്കിടയില്‍ ഇതുപോലുള്ള വിവാദങ്ങളൊന്നും ശ്രദ്ധിക്കാന്‍ സമയമില്ലായിരുന്നു. ആരോപണങ്ങള്‍ വെറും അസംബന്ധമാണെന്നും ഉണ്ണി മേനോന്‍ പറയുന്നു.

Unni Menon about KJ Yesudas
സ്റ്റിറോയ്ഡ് എടുത്ത് പണി കിട്ടി, വണ്ണം കൂടി; രോഗ കാരണം കണ്ടെത്താന്‍ സാധിക്കുന്നില്ല; ആരോഗ്യ പ്രശ്‌നം വെളിപ്പെടുത്തി ആമിര്‍ ഖാന്‍

''അതൊക്കെ ശുദ്ധ അസംബന്ധമാണ്. ഞങ്ങളൊക്കെ അദ്ദേഹത്തിനൊപ്പം നിന്നിരുന്ന ആള്‍ക്കാരല്ലേ. ഞങ്ങള്‍ക്ക് അറിയാത്തത് അല്ലല്ലോ അതൊന്നും. ദാസേട്ടന്റെ അന്നത്തെ അവസ്ഥ ശ്വാസം വിടാന്‍ പോലും സമയമില്ല എന്നുള്ളതാണ്. അത്രയ്ക്കായിരുന്നു തിരക്ക്. ഒരു ഭാഷയില്‍ അല്ലല്ലോ അദ്ദേഹം പാടിയത്. അതിനിടയില്‍ ഈ പറയുന്ന പ്രശ്‌നങ്ങള്‍ ഒന്നും അദ്ദേഹത്തിന് ശ്രദ്ധിക്കാന്‍ തന്നെ സമയമില്ല'' എന്നാണ് അദ്ദേഹം പറയുന്നത്.

''ഒരാള്‍ പാട്ടുകാരന്‍ ആകാന്‍ വന്നാല്‍ രണ്ട് കാരണങ്ങള്‍ കൊണ്ട് തള്ളപ്പെടും. ഒന്ന് കഴിവുകേട്. ചിലവര്‍ക്ക് കഴിവുണ്ടാകും. പക്ഷെ അതിനേക്കാള്‍ കൂടുതലാകും അഹങ്കാരം. മറ്റൊന്ന് ഭാഗ്യമില്ലായ്മ. വ്യക്തിപരമായി എന്റെ പരാജയങ്ങള്‍ എന്റെ കഴിവു കേട് കൊണ്ടാണ് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ചിലര്‍ പറയും ഉണ്ണി മേനോന് കേരള സംസ്ഥാന സര്‍ക്കാരിന്റെ ഒരു അവാര്‍ഡ് കിട്ടിയില്ലല്ലോ എന്ന്. അത് എന്റെ പരാജയമായി ഉള്‍ക്കൊള്ളും. അതുകൊണ്ട് ആ കാര്യത്തില്‍ എനിക്ക് ദുഖമില്ല.'' എന്നും ഉണ്ണി മേനോന്‍ പറയുന്നുണ്ട്.

അതേസമയം സംഗീത ലോകത്ത് നാല് പതിറ്റാണ്ട് പിന്നിടുകയാണ് ഉണ്ണി മേനോന്‍. വിവിധ ഭാഷകളിലായി നാലായിരത്തിലധികം പാട്ടുകള്‍ പാടിയിട്ടുണ്ട്. തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരവും മികച്ച ഗായകനുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം രണ്ട് തവണയും നേടി. ഇന്നും ചെറുപ്പക്കാരെ നാണിപ്പിക്കുന്ന ഊര്‍ജ്ജവുമായി സംഗീത വേദികളില്‍ നിറ സാന്നിധ്യമായി ഉണ്ണി മേനോനുണ്ട്.

Summary

Unni Menon reacts to rumours of KJ Yesudas stealing chances from new comers. says there are two reasons behind someone not being a singer.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com