

ഉണ്ണി മുകുന്ദനും ബാലയും തമ്മിലുള്ള പ്രശ്നം വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. ഷെഫീക്കിന്റെ സന്തോഷം സിനിമയിൽ അഭിനയിച്ചതിന് പ്രതിഫലം നൽകിയില്ലെന്ന ബാലയുടെ ആരോപണങ്ങൾക്ക് തെളിവു സഹിതമാണ് ഉണ്ണി മുകുന്ദൻ മറുപടി നൽകിയത്. ദിവസം 10,000 രൂപ എന്ന കണക്കിൽ രണ്ടു ലക്ഷം രൂപ നൽകിയതായാണ് ഉണ്ണി മുകുന്ദൻ പറഞ്ഞത്. ഇപ്പോൾ വിഷയത്തിൽ ബാലയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി അഞ്ജലി അമീർ.
ജൂനിയർ ആർടിസ്റ്റിനു വരെ അയ്യായിരം രൂപ കിട്ടുന്ന കാലത്താണ് ബാലയെപ്പോലുള്ള നടന് ദിവസം പതിനായിരം നൽകുന്നത് എന്നാണ് അഞ്ജലീ അമീർ ഫെയ്സ്ബുക്കിൽ കുറിച്ചത്. മറ്റുള്ളവർക്ക് കൊടുത്ത പ്രതിഫലത്തിന്റെ കണക്കിലും ഉണ്ണി മുകുന്ദൻ പറയുന്നതിൽ വശപ്പിശകുണ്ടെന്നും താരം കുറിച്ചു.
അഞ്ജലി അമീറിന്റെ കുറിപ്പ്
I strongly support bala beacuse ഒരു ജൂനിയർ ആര്ടിസ്റ്നു വരെ 3k to 5k കിട്ടുന്ന കാലത്തു ബാലയെ പോലെ ഉള്ള ഒരു ആക്ടർ നു ഉണ്ണിമുകുന്ദൻ per ഡേ 10 k പ്രതിഫലമേ കൊടുത്തിട്ടുള്ളുവെന്നും പറയുന്നതിലും. ബാക്കിയുള്ളവർക്ക് കൊടുത്ത പ്രതിഫലത്തിലും കണിക്കുന്ന കണക്കിലെ താളപ്പിഴകളും ഉണ്ണി മുകുന്ദൻ പറയുന്നതിൽ വശപ്പിശക് തോന്നുന്നു ബാലക്കു ഒരു പക്ഷെ ഉണ്ണിയെ പോലെ സംസാരിച്ചു പിടിച്ചു നില്ക്കാൻ കഴിന്നില്ലായിരിക്കും ബട്ട്. അത് അയാളുടെ കഴിവുകേടായി കരുതരുത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates