'രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണ്'; 22ന് വീടുകളിൽ ശ്രീരാമജ്യോതി തെളിയിക്കണമെന്ന് ഉണ്ണി മുകുന്ദൻ

ശ്രീരാമന്റെ വരവ് പ്രമാണിച്ച് ഈ വർഷം ദീപാവലി ജനുവരിയിൽ വരുന്നതിന് തുല്യമാണ് എന്നാണ് താരം പറഞ്ഞത്
ഉണ്ണി മുകുന്ദൻ /ഫോട്ടോ: ഫെയ്സ്ബുക്ക്
ഉണ്ണി മുകുന്ദൻ /ഫോട്ടോ: ഫെയ്സ്ബുക്ക്
Updated on: 
1 min read

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ വീടുകളിലും പരിസരങ്ങളും ശ്രീരാമജ്യോതി തെളിയിക്കണമെന്ന് നടൻ ഉണ്ണി മുകുന്ദൻ. ശ്രീരാമന്റെ വരവ് പ്രമാണിച്ച് ഈ വർഷം ദീപാവലി ജനുവരിയിൽ വരുന്നതിന് തുല്യമാണ് എന്നാണ് താരം പറഞ്ഞത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ നിർദേശം

ജനുവരി 22-ന് നിങ്ങളുടെ വീടുകളിലും പരിസരങ്ങളിലും ശ്രീരാമജ്യോതി തെളിയിക്കുക. ശ്രീരാമന്റെ വരവ് പ്രമാണിച്ച് ഈ വർഷം ദീപാവലി ജനുവരിയിൽ വരുന്നതിന് തുല്യം! രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണ്.  ജയ്ശ്രീറാം- ഉണ്ണി മുകുന്ദൻ കുറിച്ചു. 

കഴിഞ്ഞ ദിവസം ​ഗായിക കെഎസ് ചിത്രയും സമാന ആവശ്യവുമായി എത്തിയിരുന്നു. അയോധ്യ പ്രതിഷ്ഠാദിനത്തിൽ വിളക്കു തെളിയിക്കണമെന്നും പ്രാർത്ഥിക്കണം എന്നുമാണ് ചിത്ര പറഞ്ഞത്.  ഇതിനു പിന്നാലെ ചിത്രയെ വിമർശിച്ചുകൊണ്ടും നിരവധി പേർ എത്തിയിരുന്നു. വിമർശനം രൂക്ഷമായതോടെ ​ഗായികയെ പിന്തുണച്ചുകൊണ്ട് പ്രമുഖർ ഉൾപ്പടെയുള്ളവരും രം​ഗത്തെത്തി. മലയാള സിനിമയിൽ നിന്നുള്ള നിരവധി പ്രമുഖരാണ് രാമക്ഷേത്രത്തിൽ നിന്നുള്ള അക്ഷതം സ്വീകരിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com