ശവപ്പെട്ടിയിൽ ചിരിച്ചുകൊണ്ട് കുട്ടപ്പൻ, സെൽഫിയെടുത്ത് ബിൻസി

ബിൻസി എന്ന കഥാപാത്രമായുള്ള ഉണ്ണിമായയുടെ പ്രകടനം കയ്യടി നേടിയിരുന്നു
ഉണ്ണിമായയും സണ്ണിയും/ ഫേയ്സ്ബുക്ക്
ഉണ്ണിമായയും സണ്ണിയും/ ഫേയ്സ്ബുക്ക്
Updated on
1 min read

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജി മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഒരു വീട്ടിലെ അച്ഛനും മക്കളും അടങ്ങിയ കുടുംബത്തെ ആസ്പദമാക്കിയാണ് ചിത്രം. ജോജിയിലെ പ്രധാന സ്ത്രീ കഥാപാത്രമായി എത്തുന്നത് നടി ഉണ്ണിമായ പ്രസാദാണ്. ബിൻസി എന്ന കഥാപാത്രമായുള്ള താരത്തിന്റെ പ്രകടനം കയ്യടി നേടിയിരുന്നു. ഷേക്സ്പിയറിന്റെ മാക്ബത്തിലെ ലേഡി മാക്ബത്തുമായാണ് ബിൻസിയെ താരതമ്യം ചെയ്യുന്നത്. 

ഇപ്പോൾ ചിത്രത്തിലെ അപ്പച്ചന്റെ കൂടെയുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഉണ്ണിമായ. മരിച്ചുകിടക്കുന്ന കുട്ടപ്പനൊപ്പമാണ് ബിൻസിയുടെ സെൽഫി. ശവപ്പെട്ടിയിൽ ചിരിച്ചുകൊണ്ട് പോസ് ചെയ്യുകയാണ് അപ്പച്ചനായി എത്തിയ സണ്ണി. പാനയിലെ വരികളാണ് അടിക്കുറിപ്പായി ഉണ്ണിമായ കുറിച്ചിരിക്കുന്നത്. 

ദോഷമായിട്ടൊന്നും തന്നെ എന്റെ താതൻ ചെയ്കയില്ല, എന്നെ അവൻ അടിച്ചാലും അവൻ എന്നെ സ്നെഹിക്കുന്നു- ഉണ്ണിമായ കുറിച്ചു. രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്. ചുമ്മാ കിടത്തി അങ്ങ് അപമാനിക്കുവാന്നേ എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. ഗുളിക കൊടുത്ത് കൊന്നതും പൊരാണ്ട് ഫോട്ടോ എടുത്ത് അപമാനിക്കുകയാണോ എന്നും ചോദിക്കുന്നവരുമുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com