

നിരവധി സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ പ്രസാദ്. ഇപ്പോഴിതാ 'അഞ്ചാം പാതിര'യ്ക്ക് ശേഷം തന്നെ തേടിയെത്തിയതെല്ലാം പൊലീസ് കഥാപാത്രങ്ങളായിരുന്നുവെന്നും എന്നാൽ ടൈപ്പ് കാസ്റ്റ് ആയിപ്പോകുമോ എന്നോർത്ത് നിരസിച്ചുവെന്നും ഉണ്ണിമായ പറഞ്ഞു.
'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. "അഞ്ചാം പാതിര'യ്ക്ക് ശേഷം വന്നതെല്ലാം പൊലീസ് വേഷങ്ങളായിരുന്നു. അതുകൊണ്ട് തന്നെ കുറച്ചു പൊലീസ് വേഷങ്ങൾ ഞാൻ ചെയ്തിട്ടില്ല. പലരുടെയും ഉപദേശങ്ങളും ടൈപ്പ് കാസ്റ്റിങ്ങ് കഥകളുമൊക്കെ കേട്ടിട്ട് വേണ്ടെന്ന് വച്ചു.
എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാം എന്ന് വിചാരിച്ചിട്ട് ചെയ്യാതെയിരുന്നു. ചെയ്യാതെ ഇരിക്കുമ്പോഴാണ് നമുക്ക് മനസിലാകുന്നത്, സിനിമയിൽ ഭൂരിഭാഗം കഥകളിലും പൊലീസ് വരാത്ത കഥകൾ കുറവാണ്. ശരാശരി ഒരു കഥയിൽ പോലും പൊലീസിന്റെ എന്തെങ്കിലും കാര്യങ്ങൾ വരും.
പൊലീസ് ജോണറിലും ഒരുപാട് സിനിമകൾ സംഭവിക്കുന്നുണ്ട്. അപ്പോൾ നമ്മൾ പൊലീസ് വേഷം ചെയ്യില്ല എന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ. പൊലീസ് വേഷത്തിൽ എന്താണ് നമുക്ക് വ്യത്യസ്തമായി ചെയ്യാൻ സാധിക്കുക എന്ന ആശയത്തിലേക്ക് ഞാൻ തിരിച്ചെത്തി".- ഉണ്ണിമായ പ്രസാദ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates